കേരളം

kerala

ETV Bharat / sports

മെസിക്കും രക്ഷിക്കാനായില്ല: ലാലിഗയില്‍ തോറ്റ് ബാഴ്‌സ - ലാലിഗ

ഇന്ന് നടന്ന മത്സരത്തില്‍ ഒസാസുനയോടെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്‌സയുടെ തോല്‍വി.

Barcelona 1-2 Osasuna
മെസിക്കും രക്ഷിക്കാനായില്ല: ലാലിഗയില്‍ തോറ്റ് ബാഴ്‌സ

By

Published : Jul 17, 2020, 10:14 AM IST

നൗകാമ്പ്: കാല്‍പ്പന്ത് കളിയുടെ മിശിഹ വെറും കാഴ്ചക്കാരൻ മാത്രമായി. സ്വന്തം മൈതാനമായ നൗകാമ്പില്‍ സ്‌പാനിഷ് സൂപ്പർ ക്ലബായ ബാഴ്‌സലോണ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങുമ്പോൾ ചിരവൈരികളായ റയല്‍ മാഡ്രിഡ് ലാലിഗയില്‍ മുത്തമിട്ടിരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ ഒസാസുനയോടെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്‌സയുടെ തോല്‍വി. മത്സരം തുടങ്ങി 15-ാം മിനിട്ടില്‍ തന്നെ ഒസാസുന നയം വ്യക്തമാക്കിയിരുന്നു. ജോസ് അർണയിസിന്‍റെ ഗോളില്‍ ആദ്യം മുന്നിലെത്തിയത് ഒസാസുനയാണ്.

സമനിലയ്ക്കായി പൊരുതി കളിച്ച ബാഴ്‌സയ്ക്ക് 62-ാം മിനിട്ടിലാണ് ആശ്വാസഗോൾ ലഭിച്ചത്. മനോഹരമായ ഫ്രീക്കിക്കിലൂടെ ലയണല്‍ മെസിയാണ് ബാഴ്സയുടെ ഗോൾ നേടിയത്. പിന്നീട് വിജയ ഗോളിനായി ഇരു ടീമുകളും മത്സരിച്ചെങ്കിലും ഭാഗ്യം ഒപ്പം നിന്നത് ഒസാസുനയ്ക്കായിരുന്നു. മത്സരത്തിന്‍റെ അധിക സമയത്ത് 92-ാം മിനിട്ടില്‍ റോബർട്ടോ ടോറസ് ഒസാസുനയ്ക്കായി ലക്ഷ്യം കണ്ടതോടെ ബാഴ്‌സ തോല്‍വി സമ്മതിച്ചു. 77-ാം മിനിട്ടില്‍ എൻറിക് ഗാല്ലെഗോ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനെ തുടർന്ന് പത്ത് പേരുമായാണ് ഒസാസുന മത്സരം പൂർത്തിയാക്കിയത്.

ABOUT THE AUTHOR

...view details