മാഡ്രിഡ്:മഹാമാരിയെ അതിജീവിച്ച് തിരിച്ചെത്തിയ സ്പാനിഷ് ലാലിഗയില്‍ വമ്പന്‍ തിരിച്ചുവരവാണ് റയല്‍ മാഡ്രിഡ് നടത്തിയത്. ഹോം ഗ്രൗണ്ടായ ആല്‍ഫ്രഡോ ഡിസ്റ്റഫാനോയില്‍ നടന്ന മത്സരത്തില്‍ ഐബറായിരുന്നു റയലിന്‍റെ എതിരാളികള്‍. ജൂണ്‍ 12-ന് പുനരാരംഭിച്ച ലീഗില്‍ ഇരു ടീമുകള്‍ക്കും ഇത് കന്നിയങ്കമായിരുന്നു. റയലും ബാഴ്‌സലോണയും തമ്മില്‍ കനത്ത കിരീട പോരാട്ടം നടക്കുന്നതിനാല്‍ ആതിഥേയര്‍ക്ക് ജയം അനിവാര്യമായിരുന്നു. ആ സമ്മര്‍ദത്തിന്റെ ഫലം മത്സരം തുടങ്ങി നാലാമത്തെ മിനിട്ടില്‍ സ്‌കോര്‍ ബോഡില്‍ തെളിഞ്ഞു. നാലാം മിനിട്ടില്‍ ടോണി ക്രൂസ് ആദ്യ ഗോള്‍ സ്വന്തമാക്കി. പിന്നാലെ 30-ാം മിനുട്ടില്‍ സെര്‍ജിയോ റാമോസും ഏഴ് മിനുട്ടിന് ശേഷം മാര്‍സെല്ലോയും ഗോള്‍ സ്വന്തമാക്കി. രണ്ടാം പകുതിയിലെ 60-ാം മിനിട്ടില്‍ പെഡ്രോ ബിഗാസ് ഐബറിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കി.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായുള്ള അകലം റയല്‍ രണ്ട് പോയിന്‍റാക്കി കുറച്ചു. ബാഴ്‌സലോണക്ക് 61-ഉം റെയലിന് 59 പോയിന്റുമാണ് ലീഗില്‍ ഉള്ളത്. ലീഗല്‍ റയലിന് ഇന 10 മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്.