ബാഴ്‌സലോണ: സ്‌പാനിഷ് ലാലിഗയില്‍ ഇന്നലെ നൗക്യാമ്പില്‍ നടന്ന മത്സരത്തില്‍ റയല്‍ സോസിഡാസിനെ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സലോണ പരാജയപ്പെടുത്തി. രണ്ടാം പകുതിയിലെ 81-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസിയാണ് ബാഴ്‌സക്കായി ഗോൾ നേടിയത്.
ലാലിഗ; ബാഴ്‌സലോണ വീണ്ടും ഒന്നാമത്
ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സലോണ റെയല്‍ സോസിഡാസിനെ മറികടന്നു
റെയല്‍ സോസിഡാസിന്‍റെ പ്രതിരോധ താരം ലെ നോർമാഡിന്‍റെ കൈ മുട്ടില്‍ പന്ത് തട്ടിയതിനെ തുടന്ന് വിഷ്വല്‍ അസിസ്റ്റ് റഫറിയുടെ പരിശോധനയിലൂടെ പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. പന്ത് ഹെഡ് ചെയ്‌ത് അകറ്റാനുള്ള ശ്രമത്തിനിടെയാണ് കൈയ്യില്‍ തട്ടിയത്.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് ബാഴ്‌സലോണ വീണ്ടും ഒന്നാമതായി. 27 മത്സരങ്ങളില്‍ നിന്നും 58 പോയിന്‍റാണ് ബാഴ്‌സയുടെ സമ്പാദ്യം. 56 പോയിന്‍റുമായി റയല്‍ തോട്ടുപിന്നിലുണ്ട്. റയല്‍ സോസിഡാസ് ലീഗിലെ അടുത്ത മത്സരത്തില്‍ ഐബറിനെ നേരിടും. മാർച്ച് 11നാണ് മത്സരം. ലീഗിലെ കിരീട പോരാട്ടത്തില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഒപ്പത്തിനൊപ്പമാണ്. യഥാക്രമം ഒന്നും രണ്ടു സ്ഥാനത്തുള്ള ഇരു ടീമുകളും തമ്മില്‍ രണ്ട് പോയിന്‍റിന്‍റെ വ്യത്യാസമാണ് ഉള്ളത്.