ബാഴ്‌സലോണ:സ്‌പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയ്ക്ക് മിന്നും വിജയം. വില്ലാറയലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ തകർത്തത്. ഫ്രെങ്കി ഡി ജോങ്, മെംഫിസ് ഡിപെയ്, ഫിലിപ്പ് കുട്ടീഞ്ഞ്യേ എന്നിവരാണ് ബാഴ്‌സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
സാമുവൽ ചൂക്കുവെസ് വില്ലാറയലിനായി ആശ്വാസ ഗോൾ നേടി. മത്സരത്തിന്‍റെ 48-ാം മിനിട്ടിലാണ് ഫ്രെങ്കി ഡി ജോങിലൂടെ ബാഴ്‌സ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിക്ക് ശേഷം സാമുവൽ ചൂക്കുവെസിലൂടെ വില്ലാറിയൽ സമനില ഗോൾ നേടി.
പിന്നാലെ മെംഫിസ് ഡിപെയ് ബാഴ്‌സക്കായി രണ്ടാം ഗോൾ നേടി ലീഡെടുത്തു. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ പെനാൽറ്റിയിലൂടെ കുട്ടീഞ്ഞ്യേ ബാഴ്‌സയുടെ മൂന്നാം ഗോളും വിജയവും സ്വന്തമാക്കി.