പാരീസ്: ലയണല്‍ മെസി ലോകത്തെ എറ്റവും മികച്ച ഫുട്‌ബോള്‍ താരമാണെന്ന് പിഎസ്‌ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ. ചാമ്പ്യന്‍സ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ക്ലബ് ബ്രൂഗിനെതിരായ മത്സരത്തിന് ശേഷമാണ് എംബാപ്പെയുടെ പ്രതികരണം.
"ലയണല്‍ മെസിക്കൊപ്പം കളിക്കുകയെന്നത് വളരെ എളുപ്പമാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ബാലണ്‍ ദ്യോർ നേടി. ഇന്ന് അദ്ദേഹം രണ്ട് ഗോളുകള്‍ നേടി. അദ്ദേഹം സന്തോഷവാനാണ്, വരും ദിവസങ്ങളില്‍ അദ്ദേഹം ഞങ്ങളെ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. " എംബാപ്പെ പറഞ്ഞു.