സീരി എയില്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്‍റസിന് ജയം. എംപോളിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്‍റസ് ജയിച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ ഇറങ്ങിയ യുവന്‍റസിന് വേണ്ടി മോയിസി കീൻ വിജയഗോൾ നേടി.യുവന്‍റസ് ആരാധകർക്ക് നിരാശ മാത്രം സമ്മാനിച്ച മത്സരത്തില്‍ 72ാം മിനിറ്റിലാണ് കീൻ ഗോൾ നേടിയത്. ആദ്യ പതിനൊന്നില്ലിലായിരുന്ന കീൻ രണ്ടാം പകുതിയില്‍ പകരക്കാരനായാണ് ഇറങ്ങിയത്. കളിക്കളത്തിലിറങ്ങി മൂന്നാം മിനിറ്റില്‍ ഗോളടിക്കാൻ കീനിന് കഴിഞ്ഞു. കെല്ലിയ്നിയുടെ ലോംഗ് പാസ് ഹെഡ് ചെയ്ത മാരിയോ മാൻസുകിച്ച് കീനിന്‍റെ ഗോളിന് വഴിയൊരുക്കുകയായിരുന്നു. ഈ മാസം നടന്ന യൂറോ കപ്പ് യോഗ്യത മത്സരങ്ങളില്‍ ഇറ്റലിക്ക് വേണ്ടിഫിൻലാൻഡിനെതിരെയും ലിച്ചെസ്റ്റെയിനെതിരെയും കീൻ ഗോളുകൾ നേടിയിരുന്നു.
സീരി എയില്‍ യുവന്‍റസിന് തുടർച്ചയായ മൂന്നാം ജയം - മോയിസി കീൻ
റൊണാൾഡോയുടെ അഭാവത്തില്‍ യുവതാരം മോയിസി കീനാണ് യുവന്‍റസിന്‍റെ വിജയഗോൾ നേടിയത്
മോയിസി കീൻ
സെർബിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ റൊണാൾഡോയും അർജന്‍റീനിയൻ താരം ഡിബലയും കളത്തില്‍ നിന്ന് വിട്ടുനിന്നു. സീരി എയില്‍ 29 മത്സരങ്ങളില്‍ നിന്ന് 78 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് യുവന്‍റസ്. രണ്ടാം സ്ഥാനത്തുള്ള നാപോളിയേക്കാൾ18 പോയിന്‍റിന്‍റെ ലീഡാണ് യുവന്‍റസിനുള്ളത്. ഏപ്രില്‍ നാലിന് കാഗ്ലിയാരിയുമായാണ് യുവന്‍റസിന്‍റെ അടുത്ത മത്സരം.