ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ ക്രിസ്‌തുമസ് ഷെഡ്യൂളിനെ വിമർശിച്ച് ടോട്ടനം പരിശീലകന്‍ ഹൊസെ മൗറീന്യോ. ശാരീരിക ക്ഷമതയുടെയും ജീവശാസ്‌ത്രത്തിന്‍റെയും എല്ലാ നിയമങ്ങൾക്കും എതിരാണ് നിലവിലെ പ്രീമിയർ ലീഗിലെ ക്രിസ്‌തുമസ് ഷെഡ്യൂളെന്ന് മൗറീന്യോ പറഞ്ഞു. ലീഗില്‍ ബ്രൈറ്റണിന് എതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ടോട്ടനം വിജയിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മത്സരത്തില്‍ ടോട്ടനത്തിനായി 53-ാം മിനിട്ടില്‍ ഹാരി കെയിനും 72-ാം മിനിട്ടില്‍ ദെലെ അലിയും ഗോൾ നേടിയപ്പോൾ ആദം വെബ്‌സ്റ്റർ ബ്രൈറ്റണിനായി ആശ്വാസ ഗോൾ നേടി. മത്സരത്തില്‍ ജയിച്ചതോടെ ടോട്ടനം ലീഗിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കി.
പ്രീമിയർ ലീഗിലെ ക്രിസ്‌തുമസ് ഷെഡ്യൂളിനെ വിമർശിച്ച് മൗറീന്യോ - പെപ്പ് ഗാർഡിയോള വാർത്ത
മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ലിവർപൂളിന്‍റെയും പരിശീലകരും നേരത്തെ ക്രിസ്‌തുമസ് ഷെഡ്യൂളിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഷെഡ്യൂൾ ശാരീരിക ക്ഷമതയുടെയും ജീവശാസ്‌ത്രത്തിന്‍റെയും എല്ലാ നിയമങ്ങൾക്കും എതിരാണെന്ന് മൗറീന്യോ
പ്രീമിയർ ലീഗില്‍ ബ്രൈറ്റണ്‍ താരങ്ങൾക്ക് എങ്ങനെ 48 മണിക്കൂർ കളിക്കാനാകുമെന്ന് മൗറീന്യോ മത്സരശേഷം ചോദിച്ചു. അവരുടെ സാഹചര്യത്തെ കുറിച്ച് ആലോചിക്കാനേ സാധിക്കുന്നില്ല. 28-ാം തിയതി വീണ്ടും കളത്തിലിറങ്ങന്‍ ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ക്രിസ്‌തുമസ് ഷെഡ്യൂളിനെതിരെ വിമര്‍ശനവുമായി ലിവർപൂൾ പരിശീലകന്‍ യൂർഗന്‍ ക്ലോപ്പും മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗാർഡിയോളയും രംഗത്ത് വന്നിരുന്നു. 28-ന് നോർവിച്ച് സിറ്റിക്ക് എതിരെയാണ് ലീഗില്‍ ടോട്ടനത്തിന്‍റെ അടുത്ത മത്സരം.