കേരളം

kerala

ETV Bharat / sports

ചെമ്പടയുടെ കൗമാര നിരക്ക് മുന്നില്‍ മുട്ടുമടക്കി എവർട്ടണ്‍ - എഫ് എ കപ്പ് വാർത്ത

എഫ്എ കപ്പില്‍ ലിവർപൂളിന്‍റെ കൗമാരനിരക്ക് മുന്നില്‍ ഏകപക്ഷീയമായ ഒരു ഗോളിന് എവർട്ടണ്‍ പരാജയപെട്ടു

Liverpool  Everton  Curtis Jones  FA Cup  Jurgen Klopp  ലിവർപൂൾ വാർത്ത  എവർട്ടണ്‍ വാർത്ത  കുർട്ടിസ് ജോണ്‍സണ്‍ വാർത്ത  എഫ് എ കപ്പ് വാർത്ത  യൂർഗന്‍ ക്ലോപ്പ് വാർത്ത
കുർട്ടിസ് ജോണ്‍സണ്‍

By

Published : Jan 6, 2020, 12:16 PM IST

ലിവർപൂൾ: ലിവർപൂളിന്‍റെ കൗമാര നിരക്ക് മുന്നില്‍ എവർട്ടണ്‍ മുട്ടുമടക്കി. എഫ്എ കപ്പിലെ മൂന്നാം റൗണ്ടില്‍ നടന്ന മത്സരത്തില്‍ എവർട്ടണ്‍ ഏകപക്ഷീയമായ ഒരു ഗോളിന് ലിവർ പൂളിനോട് പരാജയപെട്ടു. 71-ാം മിനുട്ടില്‍ കുർട്ടിസ് ജോണ്‍സണാണ് ലിവർപൂളിനായി ഗോൾ നേടിയത്. ക്ലബിന് വേണ്ടിയുള്ള താരത്തിന്‍റെ ആദ്യ ഗോളാണ് ഇത്.

ഒമ്പത് മാറ്റങ്ങളുമായാണ് ലിവർപൂൾ ആന്‍ഫീല്‍ഡില്‍ കളിക്കാനിറങ്ങിയത്. ടീമിന്‍റെ പ്രകടനത്തില്‍ പരിശീലകന്‍ യൂർഗന്‍ ക്ലോപ്പ് സംതൃപ്തി പ്രകടിപ്പിച്ചു. 1999-ന് ശേഷം എവര്‍ട്ടണ് ഇതുവരെ ആന്‍ഫീല്‍ഡില്‍ വെച്ച് ലിവര്‍പൂളിനെ ജയിക്കാനായിട്ടില്ല. പ്രീമിയർ ലീഗില്‍ ഈ സീസണിന്‍റെ തുടക്കത്തില്‍ എവർട്ടണ്‍ രണ്ടിനെതിരെ അഞ്ച് ഗോളുകളുടെ വമ്പന്‍ പരാജയം ലിവർപൂളിനോട് ഏറ്റുവാങ്ങിയിരുന്നു.

ABOUT THE AUTHOR

...view details