ഹൈദരാബാദ്: ഐഎസ്എല്‍ ആറാം സീസണില്‍ ഹോം ഗ്രൗണ്ടിലെ അപരാജിത കുതിപ്പ് തുടരാന്‍ ജംഷഡ്‌പൂർ എഫ്‌സി. രാത്രി 7.30ന് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡുമായാണ് ആതിഥേയരുടെ മത്സരം. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇരു ടീമുകൾക്കും ലീഗില്‍ പോയിന്‍റ് നിലയില്‍ ഒന്നാമത് എത്താനാകും.
ജയിച്ച് മുന്നിലെത്താന്‍ ജംഷഡ്‌പൂരും നോർത്ത് ഈസ്‌റ്റും - ഐഎസ്എല്‍ വാർത്ത
ഹേം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ജംഷഡ്‌പൂർ എഫ്‌സി ഇന്ന് നോർത്ത് ഈസ്‌റ്റ് യൂണൈറ്റഡിനെ നേരിടും. ജയിക്കുന്ന ടീം ഐഎസ്എല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തും
നേരത്തെ ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ട് മത്സരങ്ങളില്‍ ജംഷഡ്‌പൂർ ജയിക്കുകയും നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരുവിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു. ഇന്നത്തെ മത്സരം ജയിച്ച് ലീഗില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനാകും പരിശീലകന്‍ അന്രോണിയോ ഇറിയാണ്ടോയുടെ നേതൃത്വത്തിലുള്ള ജംഷഡ്പൂരിന്‍റെ ശ്രമം. നിലവില്‍ അഞ്ച് കളികളില്‍ നിന്നും 10 പോയിന്‍റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് ആതിഥേയർ. കെസി വിനീത് ഇന്ന് ജംഷഡ്‌പൂരിന്‍റെ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നാണ് സൂചന. മുന്നേറ്റ താരം സെർജിയോ കാസ്‌റ്റലിന്‍റെ നേതൃത്വത്തിലുള്ള മുന്നേറ്റനിര ശക്തമാണ്. കൂടാതെ ഇതിനകം സന്തുലിതമായ കളി പുറത്തെടുത്ത ജംഷഡപൂർ ലീഗില്‍ മറ്റ് ടീമുകളെ അപേക്ഷിച്ച് മുന്നേറ്റത്തിന്‍റെ പാതയിലാണ്. മത്സരത്തിന് മുന്നെ ടീമിന്‍റെ പ്രകടനത്തല്‍ പരിശീലകന്‍ കാസ്‌റ്റല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
ലീഗില്‍ ഇതേവരെ പരാജയം അറിയാത്ത സന്ദർശകർകരും ഇന്ന് ജയിച്ച് പോയിന്‍റ് പട്ടികയില്‍ മുന്നേറ്റമുണ്ടാക്കാനാകും ശ്രമിക്കുക. ആറ് കളികളില്‍ നിന്നും ഒമ്പത് പോയിന്‍റുമയി നോർത്ത് ഈസ്‌റ്റ് ലീഗില്‍ നാലാം സ്ഥാനത്താണ്. അസമാവോ ഗ്യാനിന്‍റെ നേതൃത്വത്തിലുള്ള മുന്നേറ്റ നിര ലീഗില്‍ ശക്തമായ നിലയിലാണ്. ലീഗില്‍ ഇതേവരെ ഏഴ് ഗോളുകളാണ് ടീം നേടിയത്. അഞ്ച് ഗോളുകൾ വഴങ്ങുകയും ചെയ്തു. മുംബൈ എഫ്‌സിക്കെതിരായ ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ നോർത്ത് ഈസ്‌റ്റ് സമനില വഴങ്ങിയിരുന്നു. അന്ന് ഇരു ടീമുകളും രണ്ട് ഗോൾ വീതം അടിച്ചു.