കേരളം

kerala

ആദ്യ പ്ലേ ഓഫ് ലക്ഷ്യമിട്ട് നോർത്ത് ഈസ്റ്റ് ഇന്നിറങ്ങും

നിലവില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് പ്ലേഓഫിലേക്ക് കടക്കാൻ ഇന്നത്തെ ജയം അനിവാര്യം.

By

Published : Feb 20, 2019, 4:29 PM IST

Published : Feb 20, 2019, 4:29 PM IST

നോർത്ത് ഈസ്റ്റ്

ഇന്ത്യൻ പ്രീമിയർ ലീഗ് അഞ്ചാം സീസണിന്‍റെ ആദ്യത്ത പ്ലേഓഫ് ഉറപ്പിക്കാനായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് പൂനെ എഫ്സിയെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി അത്ലറ്റിക്ക് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരത്തിന്‍റെ കിക്കോഫ്.

നിലവില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫിലേക്ക് കടക്കാം. കഴിഞ്ഞ ഒമ്പത് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമുകളും നാല് വിജയങ്ങള്‍ വീതം സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ഫോമില്‍ കളിക്കുന്ന പൂനെ സിറ്റിയെ കീഴടക്കുക എന്നത് ഹൈലാൻഡേഴ്സിന് എളുപ്പമുള്ള കാര്യമല്ല. പുതിയ പരിശീലകന്‍റെ കീഴില്‍ തുടർച്ചയായ അഞ്ച് മത്സരങ്ങളിലും തോല്‍വിയറിയാതെ കുതിക്കുകയാണ് പൂനെ സിറ്റി. മിന്നും താരമായ മാഴ്സലയുടെ സസ്പെൻഷൻ പൂനെയ്ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത റോബിൻ സിംഗിന് ഇന്നും തിളങ്ങാനായാല്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ പ്ലേഓഫ് മോഹങ്ങൾക്ക് തടസമാകും.

കഴിഞ്ഞ സീസണുകളില്‍ അവസാന സ്ഥാനങ്ങളില്‍ നിന്നിരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ കന്നി പ്ലേ ഓഫിനുള്ള തയ്യാറെടുപ്പിലാണ്. നൈജീരിയൻ താരമായ ബർത്തോലോമിവ് ഓഗ്ബെച്ചെയുടെ പ്രകടന മികവിലാണ് നോർത്ത് ഈസ്റ്റ് ഈ സീസണില്‍ മുന്നേറിയത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസം നോർത്ത് ഈസ്റ്റിന് ഇന്നുണ്ടാകും.

ABOUT THE AUTHOR

...view details