ഫത്തോഡ: ഐഎസ്എല്ലില്‍ ഒഡിഷ എഫ്‌സിയെ തകര്‍ത്ത് ജംഷഡ്‌പൂര്‍ എഫ്‌സി. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ജംഷഡ്‌പൂര്‍ ഒഡിഷയെ കീഴടക്കിയത്. ജംഷഡ്‌പൂരിനായി ഗ്രെഗ് സ്റ്റുവര്‍ട്ട് ഹാട്രിക്ക് നേടിയപ്പോള്‍ പീറ്റര്‍ ഹാര്‍ട്‌ലിയും ലക്ഷ്യം കണ്ടു.
മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് മുഴുവന്‍ ഗോളുകളും പിറന്നത്. മൂന്നാം മിനിട്ടില്‍ തന്നെ ജംഷഡ്‌പൂര്‍ ഗോളടി തുടങ്ങിയിരുന്നു. ഗ്രെഗ് സ്റ്റുവര്‍ട്ടിന്‍റെ കോര്‍ണറില്‍ പീറ്റര്‍ ഹാര്‍ട്‌ലിയാണ് ആദ്യം ലക്ഷ്യം കണ്ടത്.
തുടര്‍ന്ന് 4, 21, 35 മിനിട്ടുകളില്‍ ഗോള്‍ കണ്ടെത്തിയാണ് സ്റ്റുവര്‍ട്ട് ഹാട്രിക്ക് തികച്ചത്. എട്ടാം സീസണിലെ ആദ്യ ഹാട്രിക്കാണ് സ്റ്റുവര്‍ട്ട് കണ്ടെത്തിയത്. രണ്ടാം പകുതിയിലും ലീഡുയര്‍ത്താന്‍ ജംഷഡ്‌പൂരിന് അവസരം ലഭിച്ചിരുന്നുവെങ്കിലും ഒഡിഷ താരങ്ങള്‍ ഒന്നിച്ച് പ്രതിരോധിച്ചതോടെ ഗോള്‍ വഴങ്ങാതെ കളി അവസാനിച്ചു.