ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഇന്ന് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സി ഇന്ന് ഒഡീഷാ എഫ്‌സിയെ നേരിടും. ഇന്ന് വൈകീട്ട് 7.30-ന് ഒഡീഷയുടെ ഹോം ഗ്രൗണ്ടായ കലിംഗാ സ്‌റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്‌പൂർ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ആതിഥേയർ ഇന്ന് ഇറങ്ങുക. മുന്നേറ്റ താരം സന്‍റാനയുടെ മികവിലാണ് ഒഡീഷ ജംഷഡ്‌പൂരിനെ പരാജയപെടുത്തിയത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഒഡീഷക്ക് പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്താനാകും. പ്രതിരോധത്തിലെ പിഴവുകളാണ് പരിശീലകന്‍ ജോസഫ് ഗോംബുവിനെ വലക്കുന്നത്. 15 ഗോളുകളാണ് ലീഗില്‍ ഇതേവരെ ഒഡീഷ വഴങ്ങിയത്.
ചെന്നൈയിനെ തളക്കാന്‍ ഒഡീഷ ഇന്നിറങ്ങും - ചെന്നൈയിന്‍ എഫ്‌സി വാർത്ത
ഒഡീഷയുടെ ഹോം ഗ്രൗണ്ടായ കലിംഗാ സ്‌റ്റേഡിയത്തില്‍ രാത്രി 7.30-നാണ് മത്സരം.
അതേസമയം കഴിഞ്ഞ മത്സരത്തില്‍ ഗോവക്കെതിരെ പൊരുതിനിന്ന ശേഷമാണ് ചെന്നൈയിന്‍ പരാജയപ്പെട്ടത്. പുതുവർഷത്തിലെ ആദ്യം മത്സരം എന്ന നിലയില്‍ ജയിച്ച് തുടങ്ങാന്‍ ഉറപ്പിച്ചായിരിക്കും ഇരു ടീമുകളും ഇറങ്ങുക. ഈ സീസണില്‍ ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ട് ഗോൾ വീതം അടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഐഎസ്എല്ലില്‍ അവസാന പകുതിയിലേക്ക് കടക്കുന്ന ചെന്നൈയില്‍ തിരിച്ചുവരവ് പ്രകടമാക്കുന്നുണ്ട്. അതിനാല്‍ തന്നെ ജോണ്‍ ഗ്രിഗറിയുടെ നേതൃത്വത്തിലുള്ള ചെന്നൈയിന് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം പ്രതിരോധത്തിലെ പാളിച്ചകൾ ചെന്നൈയിനെയും വലക്കുന്നുണ്ട്.