പനാജി : ഐഎസ്‌എല്ലിലെ ഒഡീഷ എഫ്.സി ഈസ്റ്റ് ബംഗാള്‍ മത്സരത്തില്‍ ഗോള്‍ മഴ. ഇരുപക്ഷത്തേക്കും 10ഗോളുകള്‍ പിറന്ന മത്സരത്തില്‍ ആറിനെതിരെ നാല് ഗോളുകള്‍ക്ക് ഒഡീഷ ഈസ്റ്റ് ബംഗാളിനെ കീഴടക്കി. 13ാം മിനിട്ടുല്‍ ഈസ്റ്റ് ബംഗാളാണ് ആദ്യം ഗോളടി തുടങ്ങിയതെങ്കിലും അന്തിമ ഫലം ഒഡീഷയ്‌ക്കൊപ്പം നിന്നു.
ഒഡീഷയ്‌ക്കായി ഹെക്‌ടര്‍ റോഡാസ് (33, 40 മിനിട്ടുകള്‍), അരിഡായി കബ്രേര (71, 90+3 മിനുട്ടുകള്‍) എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ജാവി ഫെര്‍ണാണ്ടസ് (45 മിനിട്ട്), ഇസാക് വന്‍ലാറുടേഫിയ (83 മിനിട്ട്) എന്നിവരും ലക്ഷ്യം കണ്ടു.