പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയവുമായി മുംബൈ സിറ്റി എഫ്‌സി. ആദ്യ പകുതിയുടെ അധിക സമയത്ത് ഹെര്‍നാന്‍ സന്‍റാനയാണ് മുംബൈക്ക് വേണ്ടി ആദ്യം വല ചലിപ്പിച്ചത്. പിന്നാലെ രണ്ടാം പകുതിയുടെ 75ാം മിനിട്ടില്‍ ആഡം ലേ ഫോണ്ട്രെ മുംബൈയുടെ ലീഡ് ഉയര്‍ത്തി. ആദ്യ പകുതിയുടെ 40ാം മിനിട്ടില്‍ യാക്കൂബ് സില്‍വസ്റ്റര്‍ ചെന്നൈക്കായി ആശ്വാസ ഗോള്‍ സ്വന്തമാക്കി.
ഐഎസ്‌എല്‍: തുടര്‍ ജയങ്ങളുമായി മുംബൈ - isl today news
ചെന്നൈ എഫ്‌സിക്ക് എതിരായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈ സിറ്റി എഫ്‌സിയുടെ ജയം
ചെന്നൈയെ പരാജയപ്പെടുത്തിയതോടെ സീസണില്‍ തുടര്‍ച്ചയായി നാല് ജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈ സ്വന്തമാക്കി. നേരത്തെ എടികെ മോഹന്‍ബഗാനാണ് ഈ നേട്ടം സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് ജയങ്ങളുമായി സ്വന്തമാക്കിയ മുംബൈ പോയിന്റ് പട്ടികയില് ഒന്നാം സ്ഥാനത്താണ്. 12 പോയിന്‍റാണ് മുംബൈക്കുള്ളത്. മറുവശത്ത് നാല് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റ് മാത്രമുള്ള ചെന്നൈ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഒരു ജയം മാത്രമാണ് ചെന്നൈക്ക് ഉള്ളത്.
ഈ മാസം 14ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയാണ് മുംബൈയുടെ എതിരാളികള്‍. രാത്രി 7.30നാണ് മത്സരം. ചെന്നൈ ഈ മാസം 13ന് വൈകീട്ട് അഞ്ചിന് നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.