മുംബൈ:ഇന്ത്യന്‍ സൂപ്പർ ലീഗില്‍ ഇന്ന് കരുത്തന്‍മാർ ഏറ്റുമുട്ടും. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ മുന്‍ ചാമ്പ്യന്‍മാരായ എടികെയെ നേരിടും. പുതുവർഷത്തില്‍ ആദ്യ ജയം തേടിയാണ് ഇരു ടീമുകളും ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത്. വൈകീട്ട് 7.30-നാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപെടുത്തിയതിന്‍റെ ആത്മവിശ്വസത്തിലാണ് കൊല്‍ക്കത്ത. അതേസമയം ഡേവിഡ് വില്യംസും എഡു ഗാര്‍ഷ്യയും റോയ് കൃഷ്ണയും അടങ്ങുന്ന എടികെയുടെ നിര സുശക്തമാണ്. 10 മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകളുമായി മുന്നേറ്റതാരം റോയ് കൃഷ്ണ ലീഗിലെ ഗോൾ വേട്ടയില്‍ ഒന്നാമതാണ്.
പുതുവർഷത്തില്‍ ആദ്യജയം തേടി എടികെയും മുംബൈയും - മുംബൈ സിറ്റി എഫ്‌സി വാർത്ത
ഐഎസ്എല്ലില്‍ ഇന്ന് രാത്രി 7.30-ന് നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സി മുന്‍ ചാമ്പ്യന്‍മാരായ എടികെയെ നേരിടും
18 പോയിന്‍റുമായി കൊല്‍ക്കത്ത ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാമതും 16 പോയിന്‍റുമായി മുംബൈ നാലാമതുമാണ്. ഇരു ടീമുകളും ഇതിനകം 10 മത്സരങ്ങൾ പൂർത്തിയാക്കിയിരുന്നു. മധ്യനിര താരം മോഡു സുഗുവും മുന്നേറ്റതാരം അമീന്‍ ചെർമിതിയുമാണ് മുംബൈയുടെ കരുത്ത്. പരിക്കേറ്റ മധ്യനിര താരം പൗളോ മച്ചാഡോക്ക് ഈ സീസണില്‍ ഇനി കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നത് മുംബൈയ്ക്ക് ക്ഷീണമുണ്ടാക്കുന്നുണ്ട്. അതേസമയം തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച മുംബൈ ഇപ്പോൾ സ്ഥിരതയാർന്ന പ്രകടമാണ് കാഴ്ച്ചവെക്കുന്നത്.
ഇരു ടീമുകളും ഇതിന് മുമ്പ് 13 തവണ നേർക്കുനേർ വന്നപ്പോൾ അഞ്ച് തവണ ജയം മുംബൈക്ക് ഒപ്പവും നാല് തവണ എടികെക്ക് ഒപ്പവുമായിരുന്നു. നാല് തവണ ഇരു ടീമകളും സമനിലയില്‍ പിരിഞ്ഞു.