വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ്, ജംഷഡ്‌പൂര്‍ എഫ്‌സി പോരാട്ടം സമനിലയില്‍. ഇരു ടീമുകളും പൊരുതി കളിച്ച മത്സരത്തില്‍ ഗോള്‍ മാത്രം പിറന്നില്ല. ഗോളെന്നുറച്ച ബ്ലാസ്റ്റേഴ്‌സിന്‍റെ അഞ്ചോളം ഷോട്ടുകളാണ് പോസ്റ്റില്‍ തട്ടി തെറിച്ചത്. ഒരു ഗോള്‍ ബ്ലാസ്റ്റേഴ്‌സ് നേടിയെങ്കിലും റഫറി അത് അനുവദിച്ചില്ല. ഓഫ് സൈഡായതിനെ തുടര്‍ന്നാണ് ആദ്യപകുതിയില്‍ ഹൂപ്പറിന്‍റെ ഗോള്‍ റഫറി അനുവദിക്കാതെ പോയത്.
ഐഎസ്‌എല്‍: ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് ജംഷഡ്‌പൂര്‍ - isl draw news
കേരളാ ബ്ലാസ്റ്റേഴ്‌സ്, ജംഷഡ്‌പൂര്‍ എഫ്‌സി പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
ബ്ലാസ്റ്റേഴ്‌സ് 18 ഷോട്ടുകള്‍ തൊടുത്തപ്പോള്‍ ജംഷഡ്പൂര്‍ താരങ്ങളുടെ കാലുകളില്‍ നിന്നും പിറന്നത് ഒമ്പത് ഷോട്ടുകളാണ്. കളിയുടെ തുടക്കത്തില്‍ ആക്രമിച്ച് കളിച്ചത് ജംഷഡ്‌പൂര്‍ എഫ്‌സിയായിരുന്നു. പിന്നാലെ ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി താരം സഹലും മറെയും ഹൂപ്പറും ചേര്‍ന്ന സഖ്യം എതിര്‍ ഗോള്‍ മുഖത്ത് ആക്രമണം ആരംഭിച്ചതോടെ ജംഷഡ്‌പൂര്‍ പ്രതിരോധത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. മലയാളി സഹല്‍ അബ്‌ദുല്‍ സമദിനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.
ബ്ലാസ്റ്റേഴ്‌സ് രണ്ടും ജംഷഡ്‌പൂര്‍ മൂന്നും ഗോളവസരങ്ങള്‍ സൃഷ്‌ടിച്ചു. മത്സരത്തില്‍ ഒരു മഞ്ഞക്കാര്‍ഡ് മാത്രമാണ് റഫറിക്ക് പുറത്തെടുക്കേണ്ടിവന്നത്. ജംഷഡ്‌പൂരിനെതിരെയായിരുന്നു അത്. 14 മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും ആറ് സമനിലയും ഉള്‍പ്പെടെ 15 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഇത്രയും പോയിന്‍റുള്ള ജംഷഡ്‌പൂര്‍ എഫ്‌സി ഗോള്‍ ശരാശരിയില്‍ മുന്നിലായതിനാല്‍ ഏഴാം സ്ഥാനത്ത് തുടരുകയാണ്.