പനാജി:ഐഎസ്‌എല്‍ ഉദ്ഘാടന മത്സരത്തില്‍ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍. ഇരു ടീമുകളും പൊരുതി കളിച്ച മത്സരത്തില്‍ റഫറി മൂന്ന് മിനുട്ട് അധികസമയം അനുവദിച്ചെങ്കിലും ഗോള്‍ കണ്ടെത്താതെ ആദ്യ പകുതി അവസാനിച്ചു. കളി തുടങ്ങി 12ാം മിനിട്ടില്‍ സൂസായ് രാജ് പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്തായതും എഡ്യൂ ഗാര്‍ഷ്യക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചതും എടികെക്ക് തിരിച്ചടിയായി. സൂസായിക്ക് പകരം സുഭാശിഷാണ് എടികെക്ക് വേണ്ടി ഇറങ്ങിയത്.
ഐഎസ്‌എല്‍ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ - ഐഎസ്‌എല്‍ വാര്‍ത്ത
എടികെ താരം എഡ്യൂ ഗാര്‍ഷ്യക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു
ഐഎസ്‌എല്‍
സിഡോഞ്ച നായകനായ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതില്‍ ഗോളടിച്ച് മുന്നേറാനാകും ശ്രമിക്കുക. പ്രീതം കോട്ടാല്‍ നായകനായ കൊല്‍ക്കത്തയും കരുത്തുറ്റ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ പകുതിയില്‍ ലഭിച്ച കോര്‍ണര്‍ അവസരം റിത്വിക് കുമാര്‍ പാഴാക്കിയത് എടികെക്ക് തിരിച്ചടിയായി.