പനാജി: ഐഎസ്‌എല്ലില്‍ ഇന്ന് നടന്ന ബെംഗളൂരു എഫ്‌സി- എടികെ മോഹന്‍ബഗാന്‍ മത്സരം സമനിലയില്‍. അടിയും തിരിച്ചടിയുമായി ഇരു സംഘവും കളം നിറഞ്ഞതോടെ മൂന്ന് ഗോളുകള്‍ വീതം നേടിയാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്.
സുഭാശിഷ് ബോസ് (13ാം മിനിട്ട്) ഹ്യൂഗോ ബോമസ് (38ാം മിനിട്ട്) റോയ് കൃഷ്ണ (58ാം മിനിട്ട്, പെനാല്‍റ്റി ) എന്നിവര്‍ എടികെക്കായി ലക്ഷ്യം കണ്ടു. ക്ലെയ്റ്റണ്‍ സില്‍വ (18ാം മിനിട്ട്, പെനാല്‍റ്റി), ഡാനിഷ് ഫാറൂഖ് (26ാം മിനിട്ട്,) പ്രിന്‍സ് ഇബ്ര (72ാം മിനിട്ട്) എന്നിവരാണ് ബെംഗളൂരുവിനായി വലകുലുക്കിയത്.