കേരളം

kerala

ETV Bharat / sports

ISL 2021 : നോർത്ത് ഈസ്റ്റിനെതിരെ മോഹൻ ബഗാന് തകർപ്പൻ ജയം - കേരള ബ്ലാസ്റ്റേഴ്‌സ്

മോഹൻ ബഗാന്‍റെ വിജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്

ISL 2021  ATK MOHUN BAGAN BEAT NORTH EAST UNITED  ISL UPDATE  isl point table  നോർത്ത് ഈസ്റ്റിനെതിരെ മോഹൻ ബഗാന് ജയം  ഇന്ത്യൻ സൂപ്പർ ലീഗ്  ഐഎസ്എൽ 2021  കേരള ബ്ലാസ്റ്റേഴ്‌സ്  ഹ്യൂഗോ ബൗമസിന് ഇരട്ടഗോൾ
ISL 2021: നോർത്ത് ഈസ്റ്റിനെതിരെ മോഹൻ ബഗാന് തകർപ്പൻ ജയം

By

Published : Dec 21, 2021, 10:44 PM IST

ഫത്തോർഡ : ഇന്ത്യൻ സൂപ്പർ ലീഗിലെ(ISL) വാശിയേറിയ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി എടികെ മോഹൻ ബഗാൻ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബഗാന്‍റെ വിജയം. ഇരട്ട ഗോൾ നേടിയ ഹ്യൂഗോ ബൗമസാണ് വിജയ ശില്‍പ്പി. ലിസ്റ്റണ്‍ കൊളാസോയും ഗോൾ നേടി.

അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ പുതിയ പരിശീലകന്‍ യുവാന്‍ ഫെറാന്‍ഡോയുടെ കീഴില്‍ കളിക്കാനിറങ്ങിയ മോഹന്‍ ബഗാനെ ഞെട്ടിച്ചുകൊണ്ട് നോർത്ത് ഈസ്റ്റാണ് ആദ്യ ഗോൾ നേടിയത്. മത്സരത്തിന്‍റെ രണ്ടാം മിനിട്ടിൽ ഹെഡറിലൂടെ മലയാളി താരം വി.പി സുഹൈറാണ് വല കുലുക്കിയത്.

ഇതോടെ മറുപടി ഗോളിനായി പൊരുതിയ ബഗാൻ ആദ്യ പകുതിക്ക് തൊട്ടുമുന്‍പ് ലക്ഷ്യം കണ്ടു. മത്സരത്തിന്‍റെ 45-ാം മിനിട്ടിൽ ലിസ്റ്റണ്‍ കൊളാസോയാണ് ഗോൾ നേടിയത്. നോർത്ത് ഈസ്റ്റിന്‍റെ മലയാളി ഗോൾ കീപ്പർ ലിസ്റ്റണ്‍ മോഹന്‍റെ പിഴവാണ് ഗോളായി കലാശിച്ചത്. ഇതോടെ ആദ്യ പകുതിയിൽ ഇരു ടീമുകളും 1-1 ന് പിരിഞ്ഞു.

രണ്ടാം പകുതിയിൽ 53-ാം മിനിട്ടിൽ മോഹൻബഗാൻ രണ്ടാമത്തെ ഗോൾ നേടി ലീഡെടുത്തു. ഹ്യൂഗോ ബൗമസിന്‍റെ വകയായിരുന്നു ഗോൾ. പിന്നാലെ 76-ാം മിനിട്ടിൽ തന്‍റെ രണ്ടാം ഗോളും സ്വന്തമാക്കി ബൗമസ് മോഹൻ ബഗാന്‍റെ ലീഡ് വർധിപ്പിച്ചു. മറുപടി ഗോളിനായി കിണഞ്ഞ് ശ്രമിച്ച നോർത്ത് ഈസ്റ്റിനായി 87-ാം മിനിട്ടിൽ മലയാളി താരം മഷൂർ ഷെരീഫ് ഗോള്‍ നേടി.

ALSO READ:ISL 2021 | ഗോൾവല കാക്കാൻ കരണ്‍ജിത് സിങ് ; പുതിയ നീക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ രണ്ട് തുറന്ന അവസരങ്ങൾ ഗോളാക്കി മാറ്റാൻ സാധിച്ചില്ലെങ്കിലും വിജയം മോഹൻ ബഗാൻ കൈപ്പിടിയിലൊതുക്കുകയായിരുന്നു. വിജയത്തോടെ ഏഴ്‌ മത്സരങ്ങളിൽ നിന്ന് പതിനൊന്ന് പോയിന്‍റുമായി മോഹൻ ബാഗാൻ അഞ്ചാം സ്ഥാനത്തേക്കെത്തി. എട്ട് മത്സരങ്ങളിൽ നിന്ന് ഏഴ്‌ പോയിന്‍റുമായി നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details