കേരളം

kerala

ETV Bharat / sports

അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ

2017 ലെ അണ്ടർ 17 പുരുഷ ലോകകപ്പ് സംഘാടനത്തിന്‍റെ മികവാണ് ഇന്ത്യക്ക് ഗുണമായത്.

അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ്

By

Published : Mar 16, 2019, 11:59 AM IST

Updated : Mar 16, 2019, 12:23 PM IST

2020-ൽ നടക്കുന്ന അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ. ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യക്ക് വീണ്ടും ഫിഫയുടെ ക്ഷണം ലഭിക്കുകയായിരുന്നു. മിയാമിയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്.

ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാകും ഇത്. നേരത്തെ 2017 അണ്ടർ 17 പുരുഷ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു. അന്നത്തെ സംഘാടനത്തിന്‍റെ മികവാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭ്യമാക്കിയതെന്നാണ് വിലയിരുത്തൽ. അണ്ടര്‍ 17 വനിതാ ലോകകപ്പിന്‍റെ ഏഴാം പതിപ്പാണ് ഇന്ത്യ വേദിയൊരുക്കുക. സ്‌പെയിനാണ് നിലവിലെ ചാമ്പ്യന്‍മാര്‍. രണ്ട് കിരീടങ്ങളുമായി ഉത്തര കൊറിയയാണ്ലോകകപ്പിലെ ശ്രദ്ധേയരാജ്യം.

ലോകകപ്പിനായി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ 2018-ല്‍ ശ്രമം ആരംഭിച്ചിരുന്നു. ലോകകപ്പ് ആതിഥേയത്വം ലഭിച്ചതോടെ ഇന്ത്യക്ക് നേരിട്ട് യോഗ്യതയും ലഭിച്ചിട്ടുണ്ട്. നേരത്തെ യോഗ്യതാ റൗണ്ടായ അണ്ടര്‍ 16 എഎഫ്സി ചാമ്പ്യന്‍ഷിപ്പില്‍ മികവ് കാട്ടാന്‍ കഴിയാതിരുന്ന ഇന്ത്യക്ക് ലോകകപ്പ് ടിക്കറ്റ് ലഭിച്ചിരുന്നില്ല.

Last Updated : Mar 16, 2019, 12:23 PM IST

ABOUT THE AUTHOR

...view details