ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്‍റെ കരാര്‍ കലാവധി നീട്ടി. മെയ് 15ന് അവസാനിച്ച കരാറാണ് സെപ്റ്റംബര്‍ വരെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ സാങ്കേതിക സമിതി നീട്ടിയത്. ദേശീയ ടീം 2022 ലോകകപ്പ്, 2023 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ എന്നിവയ്ക്കായി തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
ഇഗോര്‍ സ്റ്റിമാച്ചിന്‍റെ കരാര്‍ കാലാവധി സെപ്റ്റംബര്‍ വരെ നീട്ടി - ഇഗോര്‍ സ്റ്റിമാച്ചിന്‍റെ കരാര്‍ കാലാവധി
2019 മെയിലാണ് രണ്ട് വർഷ കാലാവധിയിൽ സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായെത്തിയത്.
ഇഗോര്‍ സ്റ്റിമാച്ചിന്‍റെ കരാര്‍ കാലാവധി സെപ്റ്റംബര്‍ വരെ നീട്ടി
also read: സാഗര്‍ റാണ കൊലക്കേസ്: സുശീല്‍ കുമാറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി
2019 മെയിലാണ് രണ്ട് വർഷ കാലാവധിയിൽ സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായെത്തിയത്. 2014ലെ ബ്രസീല്‍ ലോകകപ്പില്‍ ക്രൊയേഷ്യയുടെ പരിശീലകനായിരുന്നു സ്റ്റിമാച്ച്. എന്നാൽ കരാര്‍ കാലാവധി അവസാനിച്ച ടെക്നിക്കല്‍ ഡയറക്ടര്‍ ഡോറു ഐസക്കിന്‍റെ കരാര്‍ പുതുക്കിയില്ല. പകരം ഇടക്കാല ടെക്നിക്കല്‍ ഡയറക്ടറായി സാവിയോ മെദീരയെ നിയമിച്ചിട്ടുണ്ട്.