കേരളം

kerala

By

Published : Mar 25, 2021, 9:13 PM IST

ETV Bharat / sports

'ഇബ്ര, കെയിന്‍, ലെവന്‍ഡോവ്‌സി' ലോകകപ്പ് യോഗ്യതക്ക് നക്ഷത്ര തിളക്കം

യൂറോപ്പിലെ സൂപ്പര്‍ ഫോര്‍വേഡുകളായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ഹാരി കെയിന്‍ എന്നിവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൂട്ടണിയും സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്.‌

ലോകകപ്പ് യോഗ്യത വാര്‍ത്ത  ഇബ്ര തിരിച്ചുവരുന്നു വാര്‍ത്ത  കെയിന്‍ ബൂട്ടണിയും വാര്‍ത്ത  world cup qualification news  ibra returns news  kane to play news
ഫുട്‌ബോള്‍

ഫുട്‌ബോള്‍ ലോകത്തെ വിലയേറിയ താരങ്ങള്‍ കളത്തിലിറങ്ങുമ്പോള്‍ ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങള്‍ നക്ഷത്ര തിളക്കമുള്ളതാകും. പുലര്‍ച്ചെ നടക്കാനിരിക്കുന്ന ഗ്രൂപ്പ് തല യോഗ്യതാ മത്സരത്തില്‍ യൂറോപ്പിലെ മൂന്ന് സൂപ്പര്‍ ഫോര്‍വേഡുകളാണ് ബൂട്ടണിയുക. അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ച സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും യോഗ്യതാ മത്സരങ്ങള്‍ക്കുണ്ട്.

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്.

ഗ്രൂപ്പ് ബിയില്‍ സ്വീഡനും ജോര്‍ജിയയും തമ്മിലുള്ള മത്സരത്തിലാണ് ഇബ്ര ബൂട്ടണിയുക. പുലര്‍ച്ചെ 1.15ന് സ്വീഡനിലെ ഫ്രണ്ട്സ് അരീനയിലാണ് പോരാട്ടം. ഗ്രൂപ്പ് ബിയിലെ ആദ്യ പോരാട്ടങ്ങളിലൊന്നാണിത്. ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന് വേണ്ടിയാണ് ഇബ്ര നിലിവില്‍ കളിക്കുന്നത്. ഇബ്രയുടെ കരുത്തില്‍ എസി മിലാന്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

കൂടുതല്‍ വായനക്ക്: ഇബ്ര വീണ്ടും ദേശീയ ടീമിലേക്ക്; 'പതിനൊന്നാം നമ്പര്‍ ജേഴ്‌സിയില്‍ കാണാം'

ഇംഗ്ലണ്ടും സാന്‍ മറീനോയും തമ്മില്‍ ഗ്രൂപ്പ് ഐയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ സൂപ്പര്‍ ഫോര്‍വേഡ്‌ ഹാരി കെയിന്‍ ജേഴ്‌സിയണിയും. പുലര്‍ച്ചെ ഇംഗ്ലണ്ടിലെ വിഖ്യാതമായ വിംബ്ലി സ്റ്റേഡിയത്തിലാണ് മാച്ച്. ഗ്രൂപ്പ് ഐയിലെ ആദ്യ മത്സരങ്ങളില്‍ ഒന്നാണ് വിംബ്ലിയില്‍ നടക്കാനിരിക്കുന്നത്.

ഹാരി കെയിന്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന്‍റെ ഫോര്‍വേഡായ ഹാരി കെയിന്‍ സീസണില്‍ വമ്പന്‍ ഫോമിലാണ്. 2018ല്‍ നടന്ന കഴിഞ്ഞ ലോകകപ്പിലെ വമ്പന്‍ പ്രകടനത്തിലൂടെ ഹാരി കെയന്‍ ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയിരുന്നു.

പോളണ്ടിന്‍റെ റോബര്‍ട്ട്‌ ലെവന്‍ഡോവ്‌സ്‌കിയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ഹംഗറിക്കെതിരെ പുഷ്‌കാസ് അരീനയിലാണ് മത്സരം. ഒമ്പതാം നമ്പര്‍ ജേഴ്‌സിയില്‍ ഇറങ്ങുന്ന ലെവന്‍ഡോവ്‌സ്‌കി ഏത് നിമിഷവും മാച്ച് വിന്നറാകാന്‍ ശേഷിയുള്ള ഫോര്‍വേഡ്‌ കൂടിയാണ്. കഴിഞ്ഞ സീസണില്‍ യുവേഫ പ്ലെയര്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയ ലെവന്‍ഡോവ്‌സ്‌കിക്ക് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ബാലന്‍ ദ്യോര്‍ നഷ്‌ടമായത്.

റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി.

കൊവിഡ് പശ്ചാത്തലത്തില്‍ പുരസ്‌കാരം നല്‍കേണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ഫിഫ ബെസ്റ്റ് പുരസ്‌കാരം ലെവന്‍ഡോവ്‌സ്‌കിയെ തേടിയെത്തി. പോളണ്ട് ലോകകപ്പ് യോഗ്യതാ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ കണ്ണുകളെല്ലാം ലെവന്‍ഡോവ്‌സ്‌കിക്ക് പിന്നാലെയാകും.

ABOUT THE AUTHOR

...view details