കേരളം

kerala

ETV Bharat / sports

I League | വിജയത്തുടക്കം ; ചർച്ചിൽ ബ്രദേഴ്‌സിനെ തകർത്ത് ഗോകുലം കേരള എഫ്‌ സി - ചർച്ചിൽ ബ്രദേഴ്‌സിനെ തകർത്ത് ഗോകുലം കേരള

എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം കേരള എഫ്‌ സിയുടെ വിജയം

I League  I League football update  gokulam kerala fc  gokulam kerala fc beat churchill brothers  ഗോകുലം കേരള എഫ്‌ സി  ചർച്ചിൽ ബ്രദേഴ്‌സിനെ തകർത്ത് ഗോകുലം കേരള  ഐലീഗിൽ ഗോകുലം കേരളക്ക് വിജയത്തുടക്കം
I League: വിജയത്തുടക്കം; ചർച്ചിൽ ബ്രദേഴ്‌സിനെ തകർത്ത് ഗോകുലം കേരള എഫ്‌ സി

By

Published : Dec 26, 2021, 8:43 PM IST

കൊൽക്കത്ത : ഐലീഗിൽ വിജയത്തോടെ തുടക്കം കുറിച്ച് നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‌ സി. ചർച്ചിൽ ബ്രദേഴ്‌സിനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്‍റെ വിജയം. 15-ാം മിനിട്ടിൽ ക്യാപ്റ്റൻ ഷരീഫ് മുഹമ്മദാണ് ഗോകുലത്തിനായി ഗോൾ നേടിയത്.

റൊണാൾഡ് സിങ്ങിനെ ചർച്ചിൽ താരം ബോക്‌സിൽ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു ഗോൾ. ഇതോടെ 1-0 ന് ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിലും ഇരു ടീമുകളും കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോൾ പിറന്നില്ല.

ALSO READ:Vijay Hazare Trophy : വില്ലനായി വെളിച്ചക്കുറവ് ; ഹിമാചൽ പ്രദേശ് ചാമ്പ്യൻമാർ

മറുപടി ഗോളിനായി ചർച്ചിൽ പലതവണ ഗോകുലം ഗോൾ മുഖത്തേക്ക് ഇരച്ചുകയറിയെങ്കിലും കീപ്പർ രക്ഷിത് ഡാഗറുടെ തകർപ്പൻ സേവുകൾ ഗോകുലത്തിന് തുണയായി. മണിപ്പൂർ ടീമായ നെറോക്ക എഫ്‌സിയാണ് ഗോകുലത്തിന്‍റെ അടുത്ത എതിരാളികൾ. ഡിസംബർ 30നാണ് മത്സരം.

ABOUT THE AUTHOR

...view details