കേരളം

kerala

ETV Bharat / sports

ഹിറോ സൂപ്പർ കപ്പിന് മാർച്ച് 15 ന് ഭുവനേശ്വറിൽ തുടക്കം - ഐ ലീഗ്

കഴിഞ്ഞ സീസണിലെ സൂപ്പര്‍ കപ്പിന്‍റെ ഫൈനലില്‍ ഐ.എസ്.എല്‍ ടീം ബെംഗളൂരു എഫ്‌.സിയും ഐ ലീഗിലെ ഈസ്റ്റ് ബംഗാളുമാണ് ഏറ്റുമുട്ടിയത്. സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെ ഇരട്ടഗോള്‍ മികവില്‍ ബംഗാളിനെ 4-1 ന് തകര്‍ത്ത് ബെംഗളൂരുവാണ് അന്ന് കിരീടം ഉയർത്തിയത്.

SUPER CUP 2019

By

Published : Feb 6, 2019, 1:10 PM IST

ഐ.എസ്.എല്‍, ഐ ലീഗ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഹീറോ സൂപ്പര്‍ കപ്പിന്‍റെ രണ്ടാം സീസണിന് മാര്‍ച്ചില്‍ തുടക്കമാവും. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 13 വരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. യോഗ്യതാ മല്‍സരങ്ങളോടെയാണ് ടൂര്‍ണമെന്‍റിന്‍റെ തുടക്കം. ഐ ലീഗില്‍ 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമിന് ഇത്തവണയും സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ അര്‍ഹതയുണ്ടാവില്ല.

20 ടീമുകളാണ് സൂപ്പര്‍ കപ്പിൽ പങ്കെടുക്കുന്നത്. ഐ.എസ്.എല്ലിലും ഐ ലീഗിലും ആദ്യ ആറു സ്ഥാനങ്ങളിലത്തുന്നവര്‍ നേരിട്ടു യോഗ്യത നേടും. ഐ.എസ്.എല്ലില്‍ അവസാന നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്കും ഐ ലീഗില്‍ ഏഴു മുതല്‍ 10 വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ക്കും യോഗ്യതാ റൗണ്ട് കടന്നാല്‍ മാത്രമേ സൂപ്പര്‍ കപ്പിലേക്ക് യോഗ്യത ലഭിക്കുകയുള്ളൂ.

നാല് ക്വാളിഫയര്‍ മത്സരങ്ങള്‍ രണ്ടു ദിവസങ്ങളിലായി നടക്കും. മാര്‍ച്ച് 15, 16 തിയ്യതികളിലായിരിക്കും യോഗ്യതാ പോരാട്ടങ്ങള്‍. മാര്‍ച്ച് 29 മുതലാണ് സൂപ്പര്‍ കപ്പിന്‍റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ഫൈനൽ ഏപ്രില്‍ 13-നാണ് നടക്കുക. കഴിഞ്ഞ സീസണിലെ സൂപ്പര്‍ കപ്പിന്‍റെ ഫൈനലില്‍ ഐ.എസ്.എല്‍ ടീം ബെംഗളൂരു എഫ്‌.സിയും ഐ ലീഗിലെ ഈസ്റ്റ് ബംഗാളുമാണ് ഏറ്റുമുട്ടിയത്. സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെ ഇരട്ടഗോള്‍ മികവില്‍ ബംഗാളിനെ 4-1 ന് തകര്‍ത്ത് ബെംഗളൂരുവാണ് അന്ന് കിരീടം ഉയർത്തിയത്.

ABOUT THE AUTHOR

...view details