മാഞ്ചസ്റ്റര്‍: അധ്വാനവും ജയവും തമ്മിൽ ബന്ധമില്ലാത്ത മത്സരക്രമമാണ് സൂപ്പര്‍ ലീഗിന്‍റേതെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള. യൂറോപ്യന്‍ സൂപ്പര്‍ ലീഗിനെതിരെ തുറന്നടിക്കുകയായിരുന്നു അദ്ദേഹം.
യൂറോപ്യന്‍ സൂപ്പര്‍ ലീഗിനെതിരെ ഗാര്‍ഡിയോള ; മത്സരക്രമം ശരിയല്ല - guardiola recat news
മികച്ച പ്രകടനം നടത്തിയാലും സ്ഥാനക്കയറ്റമുണ്ടായില്ലെങ്കില്‍ മത്സരിക്കുന്നത് എന്തിനാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള.
ഗാര്‍ഡിയോള
തോറ്റാലും വമ്പന്‍ ക്ലബ്ബുകള്‍ തരംതാഴ്‌ത്തപ്പെടാത്ത മത്സരക്രമം ശരിയല്ല. മികച്ച പ്രകടനം നടത്തിയാലും സ്ഥാനക്കയറ്റമുണ്ടായില്ലെങ്കില്‍ മത്സരിക്കുന്നത് എന്തിനാണെന്നും ഗാര്‍ഡിയോള ചോദിച്ചു.
സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പ് ഇറക്കുന്നതിന് മുമ്പാണ് ഇക്കാര്യം താന്‍ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറ്റി ഉള്‍പ്പെടെ ആറ് പ്രീമിയര്‍ ലീഗ് കരുത്തര്‍ ഇതിനകം യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ട്.