മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ആരാകും കിരീടം നേടുകയെന്ന ചോദ്യത്തിന് തുടർച്ചയായ ഒൻപതാം ജയവുമായി റയല്‍ മാഡ്രിഡ് ഉത്തരം നല്‍കുകയാണ്. ലാലിഗയില്‍ രണ്ട് മത്സരങ്ങൾ ബാക്കി നില്‍ക്കെ അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കില്‍ സ്പെയിനിലെ ഫുട്‌ബോൾ കിരീടം സിദാന്‍റെ കുട്ടികൾ സ്വന്തമാക്കും. ഇന്ന് പുലർച്ചെ നടന്ന മത്സരത്തില്‍ ഗ്രാനഡയെ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്കാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്.
ജയിച്ചു കയറി റയല്‍: ലാലിഗയില്‍ മുത്തമിടാൻ ഒരു മത്സര ദൂരം - ഗ്രാനഡ
ജയത്തോടെ 36 മത്സരങ്ങളില്‍ നിന്ന് 83 പോയിന്‍റാണ് റയലിനുള്ളത്. തൊട്ടുപിന്നിലുള്ള ബാഴ്‌സലോണയുമായുള്ള അകലം നാല് പോയിന്‍റാക്കി വർധിപ്പിക്കാനും റയലിന് കഴിഞ്ഞു.

ജയിച്ചു കയറി റയല്‍: ലാലിഗയില്‍ മുത്തമിടാൻ ഒരു മത്സര ദൂരം
ജയത്തോടെ 36 മത്സരങ്ങളില്‍ നിന്ന് 83 പോയിന്‍റാണ് റയലിനുള്ളത്. തൊട്ടുപിന്നിലുള്ള ബാഴ്‌സലോണയുമായുള്ള അകലം നാല് പോയിന്‍റാക്കി വർധിപ്പിക്കാനും റയലിന് കഴിഞ്ഞു. 10-ാം മിനിട്ടില്‍ ഫെർലാൻഡ് മെൻഡിയും 16-ാം മിനിട്ടില്‍ കരിം ബെൻസമയും റയലിനായി ലക്ഷ്യം കണ്ടു. അൻപതാം മിനിട്ടില്‍ ഡാർവിൻ മാച്ചിസിലൂടെ ഗ്രാനഡ ഗോൾ മടക്കിയെങ്കിലും റയലിനെ പിടിച്ചുകെട്ടാനായില്ല. അടുത്ത മത്സരത്തില്‍ വില്ലാറയലിനെ പരാജയപ്പെടുത്തിയാല്‍ റയലിന് തങ്ങളുടെ 34-ാം സ്പാനിഷ് കിരീടം സ്വന്തമാക്കാം.