ബെർലിന്‍: ജർമന്‍ ഫുട്‌ബോൾ ലീഗായ ബുണ്ടസ്‌ലീഗ ഉടന്‍ പുനരാരംഭിക്കുമെന്ന് സൂചന. മെയ് ഒമ്പത് മുതല്‍ ലീഗ് ആരംഭിക്കാനുള്ള ജർമന്‍ ഫുട്‌ബോൾ ലീഗിന്‍റെ നീക്കത്തിന് സർക്കാരിന്‍റെ പന്തുണ ലഭിച്ചു. ജർമന്‍ ആഭ്യന്തര മന്ത്രി ഹോസ്റ്റ് സീഹോഫറാണ് ലീഗ് പുനരാരംഭിക്കാനുള്ള നീക്കത്തിന് പിന്തുണയുമായി രംഗത്ത് വന്നത്. കളിക്കാരും ഒഫീഷ്യല്‍സും സർക്കാർ നിർദേശങ്ങൾ പരിഗണിക്കുകയാണെങ്കില്‍ ബുണ്ടസ് ലീഗ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ബുണ്ടസ്‌ലീഗ പുനരാരംഭിക്കാനുള്ള നീക്കത്തെ പിന്തുണച്ച് സർക്കാർ
ജർമന്‍ ആഭ്യന്തര മന്ത്രി ഹോസ്റ്റ് സീഹോഫറാണ് ലീഗ് പുനരാരംഭിക്കാനുള്ള നീക്കത്തിന് പിന്തുണയുമായി രംഗത്ത് വന്നത്
അതേസമയം ലീഗുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകിരച്ചാല്‍ പരിശീലകർ ഉൾപ്പെടെ ആ ക്ലബിലെ അംഗങ്ങളും അവസാനമായി മത്സരിച്ച എതിർ ടീമിലെ അംഗങ്ങളും രണ്ടാഴ്‌ച ക്വാറന്‍റയിനില്‍ പോകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സർക്കാർ അനുവദിച്ചാല്‍ ലീഗ് മെയ് ഒമ്പത് മുതല്‍ തുടങ്ങാമെന്ന് കഴിഞ്ഞ ദിവസം ജര്‍മന്‍ ഫുട്‌ബോള്‍ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ്റ്റ്യന്‍ സീഫേര്‍ട്ട് വ്യക്തമാക്കിയിരുന്നു. കൊവിഡ് 19-നെ തുടർന്ന് ലോകത്താകമാനം എല്ലാ കായിക മത്സരങ്ങളും മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്‌തിരിക്കുകയാണ്. ഫ്രാന്‍സിലെയും നെതർലന്‍ഡിലെയും ബെല്‍ജിയത്തിലെയും ആഭ്യന്തര ഫുട്‌ബോൾ ലീഗുകൾ റദ്ദാക്കി. അതേസമയം ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ലീഗുകൾ ഈ സീസണിലെ മത്സരം പൂർത്തിയാക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ്.