ലുധിയാന: ഇന്ത്യൻ വനിത ലീഗില്‍ തുടർച്ചയായ നാലാം വിജയത്തോടെ ഗോകുലം കേരള എഫ്സി ലീഗിന്‍റെ സെമിയില്‍ കടന്നു. ഇതാദ്യമായാണ് ഒരു കേരള ക്ലബ് ഇന്ത്യൻ വനിത ലീഗിന്‍റെ സെമിയിലെത്തുന്നത്.
ഗോകുലം കേരള ഇന്ത്യൻ വനിത ലീഗ് സെമിയില്‍ - ഗോകുലം കേരള
പഞ്ചിം ഫുട്ബോളേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോകുലം കേരള തകർത്തത്
കേരളത്തിന്‍റെ അഭിമാനമുയർത്തിയാണ് ഗോകുലത്തിന്‍റെ പെൺപ്പടയുടെ മുന്നേറ്റം. ഇന്ന് നടന്ന മത്സരത്തില്‍ പഞ്ചിം ഫുട്ബോളേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് ഗോകുലം സെമിയില്‍ കടന്നത്. ലീഗിന്‍റെ കഴിഞ്ഞ സീസണിലും ഗോകുലം കേരള എഫ്സി പങ്കെടുത്തിരുന്നെങ്കിലും സെമിയിലെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ സൂപ്പർ താരം ദലീമ ചിബാറും രഞ്ജനയുമില്ലാതെയാണ് ഗോകുലം ഇന്നിറങ്ങിയത്. ആദ്യ പകുതിയില്‍ സഞ്ജുവും രണ്ടാം പകുതിയില്‍ അഞ്ജു തമാംഗുമായിരുന്നു ഗോകുലത്തിന് വേണ്ടി ഗോളുകൾ നേടിയത്. ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് 12 പോയിന്‍റ് നേടിയ ഗോകുലം ഒരു മത്സരം ശേഷിക്കെയാണ് സെമി ഉറപ്പിച്ചത്.