കേരളം

kerala

ETV Bharat / sports

റാമോസിനെ ലക്ഷ്യമിട്ട് വമ്പന്‍മാര്‍ ; നോട്ടം ഫ്രീ ട്രാന്‍സ്‌ഫറിന് - real and ramos news

സെര്‍ജിയോ റാമോസ് റയല്‍ മാഡ്രിഡിനൊപ്പം 22 കിരീട നേട്ടങ്ങളില്‍ പങ്കാളിയായ ശേഷമാണ് സാന്‍റിയാഗോ ബര്‍ണാബ്യു വിടുന്നത്.

റയലും റാമോസും വാര്‍ത്ത  ട്രാന്‍സ്‌ഫര്‍ വാര്‍ത്ത  real and ramos news  transfer news
റാമോസ്

By

Published : Jun 24, 2021, 3:07 PM IST

മാഡ്രിഡ് :റയലിന്‍റെ നായകന്‍ സെര്‍ജിയോ റാമോസിനെ നോട്ടമിട്ട് വമ്പന്‍മാര്‍. പ്രീമിയര്‍ ലീഗിലെയും ഇറ്റാലിയന്‍ സീരി എയിലെയും ഫ്രഞ്ച് ലീഗിലെയും കരുത്തരാണ് റാമോസിനെ സ്വന്തമാക്കാന്‍ നീക്കം നടത്തുന്നത്. റയലുമായുള്ള കരാര്‍ അവസാനിച്ചതിനാല്‍ റാമോസിനെ ഫ്രീ ഏജന്‍റായി സ്വന്തമാക്കാനുള്ള അവസരമാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ഫ്രഞ്ച് ലീഗിലെ പാരീസ് സെയിന്‍റ് ജര്‍മന്‍ ഇതിനകം റാമോസുമായി ബന്ധപ്പെട്ടതായി ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്‌തു. പിഎസ്‌ജിയെ കൂടാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഇറ്റാലിയന്‍ സീരി എയിലെ റോമയും നീക്കങ്ങള്‍ നടത്തുന്നതായാണ് സൂചന.

Also Read : റെക്കോഡിട്ട് റോണോ; സമനില കൈവിടാതെ ഫ്രാന്‍സും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍

16 വര്‍ഷമായി റയലിന്‍റെ തട്ടകത്തില്‍ തുടരുന്ന 35 വയസുള്ള റാമോസിന്‍റെ നിലവിലെ കരാര്‍ ഈ മാസത്തോടെ അവസാനിക്കും. സ്‌പാനിഷ് ഡിഫന്‍ഡര്‍ റാമോസുമായുള്ള കരാര്‍ പുതുക്കുന്ന കാര്യത്തില്‍ റയല്‍ നടത്തിയ നീക്കങ്ങള്‍ ഇതിനകം പരാജയപ്പെട്ടിട്ടുണ്ട്.

രണ്ട് വര്‍ഷത്തെ കരാര്‍ ലക്ഷ്യമിട്ടാണ് റാമോസിന്‍റെ നീക്കങ്ങള്‍. 19 വയസുള്ള റാമോസ് റയലിനൊപ്പം 22 കിരീട നേട്ടങ്ങളില്‍ പങ്കാളിയായ ശേഷമാണ് സാന്‍റിയാഗോ ബര്‍ണാബ്യു വിടുന്നത്.

സിനദന്‍ സിദാനും ഡേവിഡ് ബെക്കാമും റൗളിങ്ങും ഉള്‍പ്പെടുന്ന റയലിന്‍റെ പാളയത്തിലേക്ക് 2005ലാണ് സ്‌പാനിഷ് താരം എത്തിയത്. 671 മത്സരങ്ങളില്‍ റയലിന്‍റെ പ്രതിരോധം കാത്ത താരം 101 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചു.

ABOUT THE AUTHOR

...view details