മാഞ്ചസ്റ്റര്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പെപ്പ് ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ കുതിപ്പ് തുടരുന്നു. ദുര്‍ബലരായ ഷെഫീല്‍ഡ് യുണൈറ്റെഡിനെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. കിക്കോഫായി ഒമ്പതാം മിനിട്ടില്‍ മുന്നേറ്റ താരം ഗബ്രിയേല്‍ ജീസസാണ് സിറ്റിക്കായി വല കുലുക്കിയത്.
ഗബ്രിയേല്‍ ജീസസിന് ഗോള്‍; സിറ്റി കുതിപ്പ് തുടരുന്നു - city win news
ദുര്‍ബലരായ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേക്കാള്‍ നാല് പോയിന്‍റിന്‍റെ മുന്‍തൂക്കമാണ് സിറ്റിക്കുള്ളത്. പന്തടക്കത്തിന്‍റെയും ഷോട്ടുകളുടെയും കാര്യത്തി സിറ്റിക്കായിരുന്നു ആധിപത്യം.
ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് ക്രിസ്റ്റല്‍ പാലസ് പരാജയപ്പെടുത്തിയപ്പോള്‍ വെസ്റ്റ് ബ്രോം ഫുള്‍ഹാം മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് പിരിഞ്ഞു.