ഗോള്‍ വലയിലേക്ക് മഴവില്ലുപോലെ വളഞ്ഞിറങ്ങുന്ന ഫ്രീ കിക്കുകൾ ഏത് ഫുട്‌ബോൾ ആരാധകന്‍റെയും മനം കുളിർപ്പിക്കും. എന്നാല്‍ റോബർട്ടോ കാർലോസിനെ പോലെ വെടിയുണ്ട കണക്കെ ഗോൾ വല തുളച്ചു കയറുന്ന ഫ്രീകിക്കുകൾ കണ്ട കാലം ഫുട്‌ബോൾ ആരാധകർ മറന്നു തുടങ്ങുകയായിരുന്നു. ആ കാലം കഴിഞ്ഞിട്ടില്ലെന്ന് ഓർമിപ്പിക്കുകയാണ് ഹംഗറിയുടെ മുന്നേറ്റ താരം ഡൊമനിക് സോബോസ്ലായ്. ഇന്നലെ യുവേഫ നേഷന്‍സ് ലീഗില്‍ തുര്‍ക്കിയും ഹംഗറിയും തമ്മിലുള്ള മത്സരത്തിലായിരുന്നു യുവതാരത്തിന്‍റെ മനോഹര ഗോൾ. ഹംഗറിയുടെ മുന്നേറ്റ താരം ഡൊമനിക് സോബോസ്ലായ് ആണ് തകർപ്പൻ ഫ്രീ കിക്ക് ഗോളാക്കി മാറ്റിയത്. കളിയുടെ 80ാം മിനിട്ടില്‍ പിറന്ന ഗോളിന് മുമ്പില്‍ തുര്‍ക്കി ഗോൾ കീപ്പർക്ക് കാഴ്‌ചക്കാരനായി നില്‍ക്കാനേ സാധിച്ചുള്ളൂ. "അത്‌ഭുത ബാലന്‍" എന്ന വിശേഷണത്തോടെയാണ് യുവേഫ സോബോസ്ലായിയുടെ ഗോള്‍ ട്വീറ്റ് ചെയ്തത്.
സോബോസ്ലായ് തൊടുത്തത് വെടിയുണ്ട: വല തുളച്ച് കയറിയത് മനോഹര ഗോൾ
യുവേഫ നേഷന്‍സ് ലീഗില്‍ ഹംഗറിയുടെ മുന്നേറ്റ താരം ഡൊമനിക് സോബോസ്ലായ് എടുത്ത ഫ്രീ കിക്ക് ഗോളാണ് ഫുട്‌ബോൾ ലോകത്ത് ചർച്ചയാകുന്നത്.
സോബോസ്ലേ
സോബോസ്ലായ് നേടിയ ഗോളിലൂടെ ഹംഗറി ജയം സ്വന്തമാക്കുകയും ചെയ്തു. നിലവില്‍ റഡ്‌ബുള്‍ സാല്‍സ്ബര്‍ഡിന് വേണ്ടിയാണ് ഹംഗേറിയന്‍ താരം കളിക്കുന്നത്. ഓസ്ട്രിയൻ ഫുട്‌ബോൾ സീസണില്‍ 27 മത്സരങ്ങളില്‍ നിന്നായി ഒമ്പത് ഗോളും 10 അസിസ്റ്റും 19 വയസ് മാത്രം പ്രായമുള്ള സോബോസ്ലായ് സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഓസ്‌ട്രിയന്‍ കപ്പിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും ഒരോ ഗോള്‍ വീതവും ഈ കൗമാരക്കാന്‍ സ്വന്തമാക്കിയിട്ടുണ്ട്.