കേരളം

kerala

ETV Bharat / sports

ഒന്നര പതിറ്റാണ്ടിനിടെ ആദ്യമായി മെസിയും റൊണാള്‍ഡോയും ഇല്ലാത്ത  ഫൈനല്‍

2008 മുതൽ തുടർച്ചയായി ബാലന്‍ ദ്യോർ പുരസ്‌കാരം മെസിയും റൊണാള്‍ഡോയും മാത്രമായി സ്വന്തമാക്കുന്നതായിരുന്നു രീതി

ചാമ്പ്യന്‍സ് ലീഗ് വാര്‍ത്ത  മെസി വാര്‍ത്ത  റോണാള്‍ഡോ വാര്‍ത്ത  champions league news  messi news  ronaldo news
മെസി, റോണോ

By

Published : Aug 15, 2020, 7:59 PM IST

മെസിയോ, റൊണാള്‍ഡോയോ ലോകത്തെ മികച്ച ഫുട്‌ബോള്‍ താരം. ഈ ചര്‍ച്ചകള്‍ക്ക് വിരാമമാവുകയാണോ എന്ന ആശങ്കയിലാണ് ഇരുവരുടെയും ആരാധകര്‍. യൂറോപ്പിലെ പ്രമുഖ ലീഗായ ചാംപ്യൻസ് ലീഗില്‍ ഇരുവരുമില്ലാതെ ഒരു സെമി ഫൈനലിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. ഫുട്‌ബോള്‍ ലോകത്ത് ഏറെ മുഴങ്ങിക്കേട്ട രണ്ട് പേരുകളാണിത്. ഒന്നര പതിറ്റാണ്ടിന് ശേഷം ഇരുവരും ഇല്ലാത്ത ചാംപ്യന്‍സ് ലീഗ് സെമി ഫൈനലിനാണ് ലിസ്‌ബണും ലോകം മുഴുവനുമുള്ള ഫുട്‌ബോള്‍ ആരാധകരും സാക്ഷിയാകാന്‍ പോകുന്നത്.

ചാംപ്യന്‍സ് ലീഗിന്‍റെ ഈ സീസണില്‍ പ്രീ ക്വാര്‍ട്ടറില്‍ ലിയോണിനോട് പരാജയപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യുവന്‍റസും പുറത്ത് പോയി. പിന്നാലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ട് ഗോളുകളുടെ വമ്പന്‍ പരാജയം ഏറ്റുവാങ്ങി മെസിയും ബാഴ്‌സലോണയും പുറത്തായി. ലിസ്‌ബണില്‍ നടന്ന മത്സരത്തില്‍ പലപ്പോഴും മെസി കാഴ്‌ചക്കാരന്‍ മാത്രമായി മാറുകയായിരുന്നു. ബയേണിന്‍റെ കരുത്തന്‍ പ്രകടനത്തിന് മുന്നില്‍ പലപ്പോഴും ബാഴ്‌സ കളി കളി മറന്ന് പോയി.

...

2008 മുതൽ തുടർച്ചയായി ബാലന്‍ ദ്യോർ പുരസ്‌കാരം മെസിയും റൊണാള്‍ഡോയും മാത്രമായി സ്വന്തമാക്കുന്നതായിരുന്നു രീതി. 2018ലാണ് ഈ പതിവ് തെറ്റിയത്. ലൂക്ക മോഡ്രിച്ചാണ് ആ തവണ ബാലന്‍ ദ്യോര്‍ ഏറ്റുവാങ്ങിയത്. റൊണാൾഡോ അഞ്ചും കഴിഞ്ഞ വർഷം ഉള്‍പ്പെടെ മെസി ആറും ബാലന്‍ ദ്യോർ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

ചാമ്പ്യന്‍സ് ലീഗ്

ബാഴ്‌സലോണക്കൊപ്പം മെസി നാല് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ റൊണാള്‍ഡോ റയലിനൊപ്പം നാല് തവണയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഒരുവട്ടവും ചാംപ്യന്‍സ് ലീഗ് ജേതാക്കളായി.

2006-07 സീസണ് ശേഷം ഇതാദ്യമായാണ് ഒരു സ്‌പാനിഷ് ക്ലബ് ഇല്ലാതെ ചാംപ്യന്‍സ് ലീഗിന്‍റെ സെമി ഫൈനല്‍ മത്സരം നടക്കുന്നത്. 2014-15 സീസണ് ശേഷം ആദ്യമായാണ് ബാഴ്‌സലോണക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണിനെതിരെ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ബാഴ്‌സലോണ പൊട്ടിത്തെറിയുടെ വക്കിലാണ്. അതേസമയം പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതോടെ ആന്ദ്രേ പിര്‍ലേയെ പുതിയ പരിശീലകനായി നിയമിച്ച് യുവന്‍റസും കരുനീക്കങ്ങള്‍ക്ക് തുടക്കമിട്ടു.

ABOUT THE AUTHOR

...view details