ദോഹ: ഖത്തര്‍ ലോക കപ്പിന് 500 ദിനങ്ങള്‍ ശേഷിക്കെ ഒരുക്കങ്ങളില്‍ 95 ശതമാനവും പൂർത്തിയായതായി അധികൃതര്‍. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പ്രതിനിധി അൽ സുവൈദിയാണ് ഇക്കാര്യം അറിയിച്ചത്. അവിസ്മരണീയമായ ഒരു ലേക കപ്പാവും ഖത്തറിലേതെന്നും ആരാധകര്‍ക്ക് എക്കാലത്തെയും മികച്ച അനുഭവം സമ്മാനിക്കാന്‍ രാജ്യം തയ്യാറായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 നവംബര്‍ 21ന് നടക്കുന്ന ലോക കപ്പിനായി ജൂലൈ 29നാണ് നറുക്കെടുപ്പ് നടക്കുക. അതേസമയം കൊവിഡ് വാക്സിനെടുത്തവര്‍ക്ക് മാത്രമേ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനുമുണ്ടാവൂവെന്ന് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.