ജൂണില്‍ നടക്കാനിരിക്കുന്ന വനിതാ ഫുട്ബോൾ ലോകകപ്പിൽ വാര്‍(വീഡിയോ അസിസ്റ്റന്‍റ് റഫറി) സംവിധാനം നടപ്പിലാക്കാൻ ഫിഫയുടെ തീരുമാനം. കഴിഞ്ഞ ഏഷ്യാ കപ്പില്‍ വാര്‍ വിജയകരമായ രീതിയില്‍ ഉപയോഗിച്ചിരുന്നു. കൂടാതെ പ്രമുഖ യൂറോപ്യൻ ലീഗുകളിലും വാർ സംവിധാനമുണ്ട്. വിധി നിര്‍ണയം കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാക്കാൻ വാര്‍ സഹായിക്കുമെന്നതാണ് വനിതാ ലോകകപ്പിലും വാര്‍ നടപ്പിലാക്കാൻ ഫിഫാ യോഗത്തിൽ തീരുമാനമായത്.
വനിതാ ലോകകപ്പിലും 'വാർ' നടപ്പിലാക്കാന്‍ ഫിഫ
ഗ്രൂപ്പ് ഘട്ടം മുതല്‍ തന്നെ വാര്‍ ഉപയോഗിച്ചു തുടങ്ങും. 24 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് ഫ്രാന്‍സിലെ ഒമ്പത് വേദികളിലായാണ് നടക്കുന്നത്.
വനിതാ ഫുട്ബോൾ ലോകകപ്പ്
വീഡിയോ അസിസ്റ്റന്‍റ് റഫറിയിംഗ് സംവിധാനം വനിതാ ലോകകപ്പില്‍ ഉപയോഗിക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഗ്രൂപ്പ് ഘട്ടം മുതല്‍ തന്നെ വാര്‍ ഉപയോഗിച്ചു തുടങ്ങും. 24 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് ഫ്രാന്‍സിലെ ഒമ്പത് വേദികളിലായാണ് നടക്കുന്നത്. ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റ് ജൂലൈ ഏഴ് വരെ നീണ്ടു നില്‍ക്കും. അമേരിക്കയാണ് നിലവിലെ വനിതാ ഫുട്ബോൾ ലോക ചാമ്പ്യന്മാർ.