കേരളം

kerala

ETV Bharat / sports

ഇന്ത്യൻ ഫുട്ബോൾ പരിശീലക സ്ഥാനത്തേക്ക് അപേക്ഷയുമായി വമ്പൻമാർ

സ്വന്‍ ഗോറന്‍ എറിക്‌സന്‍, സാം അല്ലാര്‍ഡൈസ് എന്നീ പേരുകള്‍ നേരത്തെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും  സ്ഥിരീകരണമായിട്ടില്ല. ഏപ്രിൽ 15 നായിരിക്കും പുതിയ പരിശീലകന്‍റെ പ്രഖ്യാപനം.

ആല്‍ബര്‍ട്ട് റോക്ക

By

Published : Apr 2, 2019, 3:53 PM IST

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‍റെപരിശീലക സ്ഥാനത്തേക്ക് യൂറോപ്പിലെ വമ്പൻമാരായ പരിശീലകരുടെ പേരുകളെത്തുന്നു. ഐഎസ്എൽ ക്ലബ്ബ് ബെംഗലൂരു എഫ്.സിയുടെ മുൻ പരിശീലകനായിരുന്ന ആല്‍ബര്‍ട്ട് റോക്കയും ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചതോടെ ഇപ്പോൾ കടുത്ത പോരാട്ടമാണ് പരിശീലക സ്ഥാനത്തേക്ക് നടക്കുന്നത്.

ഇറ്റാലിയന്‍ പരിശീലകൻ ജിയോവനി ഡെ ബയാസിയാണ് ഇന്ത്യന്‍ ടീമിന്‍റെപരിശീലക സ്ഥാനത്തേക്കായി ഉയര്‍ന്നു കേട്ടപേര്. എന്നാൽ ഇപ്പോൾ ആല്‍ബര്‍ട്ട് റോക്കക്കും സാധ്യതയേറി. 2016 ൽ അല്‍ബേനിയന്‍ ദേശീയഫുട്‌ബോള്‍ ടീമിനെ ആദ്യമായി യൂറോ കപ്പിലേക്കെത്തിക്കാൻ ബയാസിക്ക് സാധിച്ചിരുന്നു.

റോക്ക, ഡെ ബയാസി, ഹകന്‍ എറിക്‌സൻ, ഇഗർ സ്റ്റിമാക്, റോബർട്ട് ജാർനി, മാസിമിലാനോ മഡലോനി, ആഷ്‌ലി വെസ്റ്റ് വുഡ് തുടങ്ങിയ പ്രമുഖരാണ് ഇപ്പോൾ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുള്ളവർ. 40 അപേക്ഷകളാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. രണ്ട് കോടിക്കടുത്ത് രൂപയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‍റെപരിശീലകന് പ്രതിവര്‍ഷം പ്രതിഫലമായി ലഭിച്ചിരുന്നത്. ഇനി വരുന്ന പരിശീലകന് രണ്ടര കോടിയിലേക്ക് പ്രതിവര്‍ഷ പ്രതിഫലം ഉയരും. സ്വന്‍ ഗോറന്‍ എറിക്‌സന്‍, സാം അല്ലാര്‍ഡൈസ് എന്നീ പേരുകള്‍ നേരത്തെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും സ്ഥിരീകരണമായിട്ടില്ല.

നിരവധി പ്രശസ്ത പരിശീലകരുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അതിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്ത് ഏറ്റവും അനുയോജ്യനായ ആളെ തന്നെയായിരിക്കും തെരഞ്ഞെടുക്കുകയെന്ന് എഐഎഫ്എഫ് അറിയിച്ചു. ഏപ്രിൽ 15 നായിരിക്കും പുതിയ പരിശീലകന്‍റെ പ്രഖ്യാപനം.

ABOUT THE AUTHOR

...view details