കേരളം

kerala

ETV Bharat / sports

യൂറോ കപ്പ് യോഗ്യത: ഗോൾ മഴയുമായി ഇറ്റലി - സ്പെയ്ൻ

ലിച്ചെൻ സ്റ്റെയിനിനെ ഇറ്റലി തോല്‍പ്പിച്ചത് എതിരില്ലാത്ത ആറ് ഗോളുകൾക്ക്.

ഫാബിയോ ക്വാഗ്ലിയരെല്ല

By

Published : Mar 27, 2019, 10:51 AM IST

യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഇറ്റലിക്ക് തകർപ്പൻ ജയം. പാർമയില്‍ നടന്ന മത്സരത്തില്‍ ലിച്ചെൻ സ്റ്റെയിനിനെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ഇറ്റലി തകർത്തത്.

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ നാല് ഗോളിന് മുന്നിലെത്തിയ ഇറ്റലി വിജയം ഏറെകുറേ ഉറപ്പിച്ചിരുന്നു. ഇരട്ട ഗോളുകളുമായി ഫാബിയോ ക്വാഗ്ലിയരെല്ല, മാര്‍ക്കോ വെരാട്ടി, മോയിസി കീന്‍, ലിയോണാര്‍ഡോ പാവോലേറ്റി എന്നിവർ കളം നിറഞ്ഞു. പത്ത് വർഷങ്ങൾക്ക് മുമ്പാണ് ക്വാഗ്ലിയരെല്ല ഇറ്റലിക്ക് വേണ്ടി ഗോളടിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോളടിച്ച യുവതാരം മോയിസി കീൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെ യൂറോ യോഗ്യത മത്സരങ്ങളില്‍ ഒരൊറ്റ ഗോൾ പോലും വഴങ്ങാതെ ഇറ്റലി സ്വന്തമാക്കിയത് എട്ട് ഗോളുകളാണ്. യൂറോ കപ്പിന് തയ്യാറെടുക്കുന്ന ടീമുകൾക്ക് ശക്തമായ മുന്നറിയിപ്പാണ് ഇറ്റലി ഈ ജയത്തോടെ നല്‍കുന്നത്.

മറ്റ് പ്രധാന മത്സരങ്ങളില്‍ സ്പെയിൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാൾട്ടയെ തോല്‍പ്പിച്ചു. സ്പാനിഷ് പടയ്ക്ക് വേണ്ടി അല്‍വാരോ മൊറോട്ട ഇരട്ട ഗോൾ നേടി. അതേസമയം സ്വിറ്റ്സർലാൻഡ് - ഡെൻമാർക്ക് ( 3 - 3 ) മത്സരവും നോർവേ - സ്വീഡൻ ( 3 - 3 ) മത്സരവും സമനിലയില്‍ കലാശിച്ചു.

ABOUT THE AUTHOR

...view details