കേരളം

kerala

ETV Bharat / sports

ബുക്കാറസ്റ്റില്‍ സ്വിസ് വിജയഗാഥ; ഫ്രാന്‍സിനെ പെനാല്‍റ്റിയില്‍ തകര്‍ത്ത് ക്വാര്‍ട്ടറില്‍

നിശ്ചിത സമയവും അധിക സമയും കഴിഞ്ഞപ്പോള്‍ ഇരുവരും മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം യൂറോയിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

By

Published : Jun 29, 2021, 6:57 AM IST

EURO  switzerland quarter finals  quarter finals  france  switzerland vs france  ഫ്രാന്‍സ്  സ്വിറ്റ്സര്‍ലന്‍ഡ്  ക്വാര്‍ട്ടര്‍ ഫൈനല്‍  പെനാല്‍റ്റി ഷൂട്ടൗട്ട്
ബുക്കാറസ്റ്റില്‍ സ്വിസ് വിജയഗാഥ; ഫ്രാന്‍സിനെ പെനാല്‍റ്റിയില്‍ തകര്‍ത്ത് ക്വാര്‍ട്ടറില്‍

ബുക്കാറസ്റ്റ്: യൂറോകപ്പില്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ തകര്‍ത്ത് സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഫ്രാന്‍സിനായി അഞ്ചാമത്തെ കിക്കെടുത്ത കിലിയന്‍ എംബാപ്പെയുടെ ഷോട്ട് തടഞ്ഞ ഗോള്‍കീപ്പര്‍ യാന്‍ സോമറാണ് സ്വിസ് പടയ്ക്ക് അട്ടിമറി വിജയം സമ്മാനിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയ്‌നാണ് സ്വിറ്റ്സര്‍ലന്‍ഡിന്‍റെ എതിരാളികള്‍.

യൂറോയിലെ ആദ്യ പെനാല്‍റ്റി

നിശ്ചിത സമയവും അധിക സമയും കഴിഞ്ഞപ്പോള്‍ ഇരുവരും മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം യൂറോയിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സ്വിസ് ടീമിനായി ഗവ്രാനോവിച്ച്, ഫാബിയാന്‍ ഷാര്‍, അകാന്‍ജി, വാര്‍ഗാസ്, അഡ്മിര്‍ മെഹ്‌മെദി എന്നിവര്‍ ഗോള്‍ കണ്ടെത്തി. ഫ്രാന്‍സിനായി എംബാപ്പെയ്ക്ക് പുറമെ പോള്‍ പോഗ്ബ, ജിറൂദ്, മാര്‍ക്കസ് തുറാം, കിംപെംബെ എന്നിവരാണ് കിക്കെടുത്തത്.

സെഫെറോവിച്ചിനും ബെന്‍സേമയ്ക്കും ഇരട്ട ഗോള്‍

വിജയമുറപ്പിച്ചിരുന്ന ഫ്രാന്‍സിനെതിരെ സ്വിസ് പട അവസാന 10 മിനുട്ടില്‍ കണ്ടെത്തിയ ഇരട്ട ഗോളുകളാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീട്ടിയത്. സ്വിറ്റ്സര്‍ലന്‍ഡിനായി ഹാരിസ് സെഫെറോവിച്ചും ഫ്രാന്‍സിനായി കരീം ബെന്‍സേമയും ഇരട്ട ഗോളുകള്‍ നേടി. ഫ്രാന്‍സിനായി പോള്‍ പോഗ്ബയും സ്വിറ്റ്സര്‍ലന്‍ഡിനായി മരിയോ ഗവ്രനോവിച്ചും ഓരോ ഗോളുകളും കണ്ടെത്തി.

also read: ബയോ ബബിൾ ലംഘനം: മൂന്ന് ശ്രീലങ്കന്‍ താരങ്ങളെ പുറത്താക്കി

ഫ്രഞ്ച് പടയ്ക്ക് അമ്പരപ്പ്

മത്സരത്തിന്‍റെ 15ാം മിനിട്ടുല്‍ ഫ്രഞ്ച് പടയെ അമ്പരപ്പിച്ചുകൊണ്ട് ഹാരിസ് സഫെറോവിച്ചിലൂടെ സ്വിസ് സംഘമാണ് ആദ്യം ലീഡെടുത്തത്. തുടര്‍ന്ന് 55-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ലീഡ് വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരം റിക്കാര്‍ഡോ റോഡ്രിഗസ് നഷ്ടപ്പെടുത്തി. റിക്കാര്‍ഡോയുടെ ദുര്‍ബലമായ ഷോട്ട് ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് തട്ടിയകറ്റുകയായിരുന്നു.

ബെന്‍സേമയിലൂടെ മറുപടി

57-ാം മിനിട്ടില്‍ കരീം ബെന്‍സേമയിലൂടെയാണ് ഫ്രാന്‍സ് സമനില കണ്ടെത്തിയത്. പിന്നാലെ 59-ാം മിനുട്ടില്‍ ബെന്‍സേമ രണ്ടാമതും വല കുലുക്കി ലീഡെടുത്തു. തുടര്‍ന്ന് ശക്തമായ ആക്രമണം അഴിച്ചുവിട്ട ഫ്രാന്‍സ് പോള്‍ പോഗ്ബയിലൂടെ 75ാം മിനുട്ടില്‍ വീണ്ടും വല കുലുക്കി.

ഫ്രാന്‍സിന് പിഴച്ചത് അവസാന 10 മിനുട്ടില്‍

എന്നാല്‍ 81ാം മിനുട്ടിലും 90ാം മിനുട്ടിലും സ്വിസ് സംഘം മറുപടി നല്‍കി. കെവിന്‍ എംബാബുവിന്‍റെ ക്രോസ് വലയിലെത്തിച്ച സെഫെറോവിച്ചാണ് സ്വിസ് ടീമിന് ആദ്യം പ്രതീക്ഷ നല്‍കിത്. തുടര്‍ന്ന് മാരിയോ ഗവ്രാനോവിച്ചും ഗോള്‍ കണ്ടെത്തിയതോടെ മത്സരം അധിക സമയത്തേക്കും ഒടുവില്‍ ഷൂട്ടൗട്ടിലിലേക്കും നീണ്ടു.

ABOUT THE AUTHOR

...view details