മോസ്കോ: യൂറോ കപ്പില്‍ ഇന്ന് രണ്ടാം ഘട്ട ഗ്രൂപ്പ് മത്സരങ്ങൾക്ക് തുടക്കം. ഗ്രൂപ്പ് എയിലും ബിയിലുമായി മൂന്ന് മത്സരങ്ങളാണ് നടക്കുക. ഗ്രൂപ്പ് ബിയിലെ ഫിൻലാൻഡ്- റഷ്യ മത്സരമാണ് ആദ്യം നടക്കുക. സെന്‍റ് പീറ്റേഴ്സ് ബെർഗിലെ ക്രെസ്റ്റോവ്സ്കി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് മത്സരം.
ടൂര്‍ണമെന്‍റില്‍ ആദ്യമത്സരത്തില്‍ ഡെന്‍മാര്‍ക്കിനെതിരെ ഫിന്‍ലാന്‍ഡിന് വിജയത്തുടക്കമാണ് ലഭിച്ചത്. അതേസമയം ബെല്‍ജിയത്തിനെതിരെ മൂന്ന് ഗോള്‍ തോല്‍വിയോടെയാണ് റഷ്യ ടൂർണമെന്‍റ് തുടങ്ങിയത്. യൂറോകപ്പില്‍ അടുത്ത റൗണ്ടിലേക്ക് കടക്കണമെങ്കില്‍ റഷ്യയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ഇതോടെ ക്രെസ്റ്റോവ്സ്കി സ്റ്റേഡിയത്തില്‍ പോരാട്ടം കനക്കും.