കേരളം

kerala

ETV Bharat / sports

വെസ്റ്റ്ഹാമിനെ അട്ടിമറിച്ചു ; ന്യൂകാസലിന് ആശ്വാസ ജയം - west ham failed news

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ന്യൂകാസല്‍ യുണൈറ്റഡ് 15-ാമതായി.

ന്യൂകാസലിന് ചുവപ്പ് കാര്‍ഡ് വാര്‍ത്ത  വെസ്റ്റ്ഹാമിന് തോല്‍വി വാര്‍ത്ത  പ്രീമിയര്‍ ലീഗ് അപ്പ്‌ഡേറ്റ്  red card for newcastle news  west ham failed news  premier league update
ന്യൂകാസലിന് ആശ്വാസ ജയം

By

Published : Apr 17, 2021, 8:57 PM IST

ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തരം താഴ്‌ത്തല്‍ ഭീഷണി ഒഴിവാക്കി ന്യൂകാസല്‍ യുണൈറ്റഡ്. വെസ്റ്റ് ഹാമിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ജയിച്ച ന്യൂകാസല്‍ പട്ടികയില്‍ 15-ാമതായി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ന്യൂകാസലിന്‍റെ ജയം. ആദ്യപകുതിയിലെ 36-ാം മിനിട്ടില്‍ ഇംഗ്ലീഷ് സെന്‍റര്‍ ബാക്ക് ക്രെയ്‌ഗ് ഡാവ്‌സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് വെസ്റ്റ് ഹാമിന് തിരിച്ചടിയായി. തുടര്‍ന്ന് 10 പേരുമായാണ് വെസ്റ്റ് ഹാം മത്സരം പൂര്‍ത്തിയാക്കിയത്.

വെസ്റ്റ്‌ഹാമിന്‍റെ ബോക്‌സിലേക്ക് പന്തുമായി മുന്നേറിയ മാക്‌സിമിനിയെ ഫൗള്‍ ചെയ്‌തതിനാണ് ഡാവ്‌സണിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. പിന്നാലെ മാക്‌സിമിനിയുടെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ വെസ്റ്റ്ഹാം ഡിഫന്‍ഡര്‍ ഇഷാ ഡിയോപിയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തി. വെസ്റ്റ് ഹാം ഗോളിയുടെ കൈകളില്‍ നിന്നും വഴുതിയ പന്താണ് ഡിയോപിയുടെ കാലില്‍ തട്ടി വലയിലെത്തിയത്.

കൂടുതല്‍ വായനക്ക്: ആഴ്‌സണല്‍ ഫോര്‍വേഡ് ഒബുമയാങ്ങിന് മലേറിയ; ഫുള്‍ഹാമിനെതിരെ കളിക്കില്ല

രണ്ടാം പകുതിയില്‍ ഡിയോപിയും ജെസെ ലിങ്ങാര്‍ഡും വെസ്റ്റ് ഹാമിനായി വല കുലുക്കിയെങ്കിലും ജയം സ്വന്തമാക്കാനായില്ല. ആദ്യ പകുതിയില്‍ ജോലിന്‍ടണും രണ്ടാം പകുതിയില്‍ ജോ വില്ലോക്കും ന്യൂകാസലിനായി ഗോളുകള്‍ സ്വന്തമാക്കി.

ABOUT THE AUTHOR

...view details