മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടേബിള്‍ ടോപ്പറായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഹോം ഗ്രൗണ്ടിലെത്തി ലീഡ്സ് യുണൈറ്റഡ് തകര്‍ത്തു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലീഡ്‌സിന്‍റെ ജയം. ആദ്യ പകുതിയുടെ അധികസമയത്ത് ഡിഫന്‍ഡര്‍ ലിയാം കൂപ്പര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും പോരാട്ട വീര്യം ഒട്ടും ചോരാതെയാണ് മാഴ്‌സലോ ബിയേല്‍സയുടെ ശിഷ്യന്‍മാര്‍ ജയം സ്വന്തമാക്കിയത്.
സിറ്റിക്കെതിരെ അട്ടിമറി ജയവുമായി ലീഡ്‌സ് യുണൈറ്റഡ് - city win news
ടേബിള്‍ ടോപ്പറായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലീഡ്‌സ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്
സിറ്റിയുടെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്റ്റുവര്‍ട്ട് ഡല്ലാസിന്‍റെ ഇരട്ട ഗോളിന്‍റെ കരുത്തിലായിരുന്നു ജയം. ആദ്യ പകുതില്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെയാണ് ഡല്ലാസ് ലീഡ്‌സിനായി വല കുലുക്കിയത്. പിന്നാലെ രണ്ടാം പകുതിയിലെ 76-ാം മിനിട്ടില്‍ ഫെറാന്‍ ടോസറിലൂടെ സിറ്റി സമനില പിടിച്ചെങ്കിലും അധികസമയത്ത് ഡല്ലാസ് ലീഡ്‌സിനായി വിജയ ഗോള്‍ കണ്ടെത്തി. സിറ്റിയുടെ ആശാന്‍ പെപ്പ് ഗാര്‍ഡിയോളയുടെയും ശിഷ്യന്‍മാരുടെയും ലീഗിലെ ഈ സീസണിലെ നാലാമത്തെ മാത്രം പരാജയമാണിത്. നേരത്തെ ഈ വര്‍ഷം ആദ്യം നടന്ന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെയും ലീഡ്‌സ് യുണൈറ്റഡ് അട്ടമറിച്ചിരുന്നു.
കൂടുതല്‍ വായനക്ക്: പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനെ അട്ടിമറിച്ച് ലീഡ്‌സ്