കേരളം

kerala

ETV Bharat / sports

സൂപ്പര്‍ ഗോളുമായി കവാനി; യുണൈറ്റഡിന് സമനില - cavani with goal news

ലീഗിലെ മറ്റൊരു മത്സരത്തില്‍ സതാംപ്‌റ്റണെതിരെ ലീഡ്‌സ് യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകളുടെ ജയം സ്വന്തമാക്കി

പ്രീമിയര്‍ ലീഗ് അപ്പ്‌ഡേറ്റ്  കവാനിക്ക് ഗോള്‍ വാര്‍ത്ത  cavani with goal news  premier league update
കവാനി

By

Published : May 19, 2021, 8:32 AM IST

ലണ്ടന്‍: വണ്ടര്‍ ഗോളുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ യുറുഗ്വന്‍ ഫോര്‍വേഡ് എഡിസണ്‍ കവാനി. ഫുള്‍ഹാമിനെതിരായ ഹോം ഗ്രൗണ്ട് പോരാട്ടത്തില്‍ ആരാധകരെ സാക്ഷിയാക്കിയാണ് കവാനിയുടെ തകര്‍പ്പന്‍ ഗോള്‍. ഒരു വര്‍ഷത്തിന് ശേഷം ഓള്‍ഡ് ട്രാഫോഡിലെ ഗാലറിയിലേക്ക് തിരിച്ചെത്തിയ ആരാധകര്‍ക്കുള്ള വിരുന്നായി കവാനിയുടെ ഗോള്‍. ആദ്യ പകുതിയുടെ പതിനഞ്ചാം മിനിട്ടില്‍ 40 വാര അകലെ നിന്നും തൊടുത്ത ലോങ്ങ് റേഞ്ചറിലൂടെയാണ് യുറുഗ്വന്‍ ഫോര്‍വേഡ് പന്ത് വലയിലെത്തിച്ചത്.

ബോക്‌സിന് പുറത്തായിരുന്ന ഫുള്‍ഹാമിന്‍റെ ഫ്രഞ്ച് ഗോളി അരിയോളയെ കബളിപ്പിച്ച് പന്ത് വലയിലെത്തി. പോര്‍ച്ചുഗീസ് മിഡ്‌ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ അസിസ്റ്റിലൂടെയാണ് കവാനി തകര്‍പ്പന്‍ ഗോള്‍ നേടിയത്. പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ മികച്ച ഗോളുകളിലൊന്നാണ് ഓള്‍ഡ് ട്രാഫോഡില്‍ പിറന്നത്. പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ യുണൈറ്റഡിന് വേണ്ടി 10 ഗോളുകളാണ് കവാനി അടിച്ച് കൂട്ടിയത്.

കൂടുതല്‍ വായനക്ക്: കിരീട ജേതാക്കള്‍ക്ക് തിരിച്ചടി; ബ്രൈറ്റണ് മുന്നില്‍ മുട്ടുമടക്കി

കവാനിയുടെ ഗോളിലൂടെ ലീഡ് ഉയര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ ദുര്‍ബലരായ ഫുള്‍ഹാമിനോട് യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നു. വിങ്ങര്‍ ജോ ബ്രയാന്‍ ഫുള്‍ഹാമിന് വേണ്ടി സമനില ഗോള്‍ സ്വന്തമാക്കി. ലീഗിലെ മറ്റൊരു മത്സരത്തില്‍ സതാംപ്‌റ്റണെതിരെ ലീഡ്‌സ് യുണൈറ്റഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ ജയം സ്വന്തമാക്കി. പാട്രിക് ബാംഫോര്‍ഡ്, ടൈലര്‍ റോബര്‍ട്ട് എന്നിവര്‍ ലീഡ്‌സ് യുണൈറ്റഡിനായി വല കുലുക്കി.

കൂടുതല്‍ വായനക്ക്: ലെസ്റ്ററിനെതിരെ തിരിച്ചടിച്ച് ചെല്‍സി; ഹോം ഗ്രൗണ്ടില്‍ തകര്‍പ്പന്‍ ജയം

ABOUT THE AUTHOR

...view details