ലണ്ടന്‍: അര്‍ജന്‍റീനന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ആഴ്‌സണല്‍ വിടുന്നു. 11 വര്‍ഷമായി ഗണ്ണേഴ്‌സിന്‍റെ ഭാഗമായ മാര്‍ട്ടിനസ് ആസ്റ്റണ്‍ വില്ലയിലേക്കാണ് കൂടുമാറുന്നത്. കഴിഞ്ഞ സീസണില്‍ എഫ്‌എ കപ്പും, കമ്മ്യൂണിറ്റി ഷീല്‍ഡും എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ എത്തിക്കുന്നതില്‍ മാര്‍ട്ടിനസ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഗണ്ണേഴ്‌സിന്‍റെ സ്ഥിരം ഗോളി ബെര്‍ണാഡ് ലിനോക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് മാര്‍ട്ടിനസിന് അവസരം ലഭിച്ചത്. ദീര്‍ഘകാലം ആഴ്‌സണലിന്‍റെ ഭാഗമായി തുടരാന്‍ അവസരം ലഭിച്ചതില്‍ സന്തോഷിക്കുന്നതായി മാര്‍ട്ടിനസ് ട്വീറ്റ് ചെയ്‌തു. ഇതേവരെ ആഴ്‌സണില്‍ പകരക്കാരന്‍റെ റോളായിരുന്നു മാര്‍ട്ടിനസിന്.
11 വര്‍ഷം വലകാത്ത എമിലിയാനോ മാര്‍ട്ടിനസ് ആഴ്‌സണല്‍ വിടുന്നു - മാര്‍ട്ടിനസ് വാര്‍ത്ത
കഴിഞ്ഞ സീസണില്‍ എഫ്‌എ കപ്പും, കമ്മ്യൂണിറ്റി ഷീല്‍ഡും ആഴ്‌സണലിന്‍റെ ഷെല്‍ഫില്‍ എത്തിക്കുന്നതില്‍ അര്‍ജന്‍റീനന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു
എമിലിയാനോ മാര്‍ട്ടിനസ്
ആസ്റ്റണ്‍ വില്ലയില്‍ മാര്‍ട്ടിനസിന്‍റെ മെഡിക്കല്‍ ചെക്കപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയായെന്നാണ് പുറത്ത് വരുന്ന സൂചന. അടുത്ത ദിവസം തന്നെ അദ്ദേഹം വില്ലയുടെ ഭാഗമായേക്കും.