വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മുംബൈയെ രണ്ടാം തവണയും അട്ടിമറിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഡെഷോം ബ്രൗണ്‍ ഇരട്ട ഗോള്‍ സ്വന്തമാക്കിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈക്കെതിരെ നോര്‍ത്ത് ഈസ്റ്റ് ജയിച്ച് കയറിയത്. കിക്കോഫായി 11 മിനിട്ടിനുള്ളിലാണ് മുംബൈയുടെ വലയിലേക്ക് ഡെഷോം ഇരട്ട വെടി പൊട്ടിച്ചത്. ആദ്യ പകുതിയിലെ ആറാം മിനിട്ടില്‍ തമാങ്ങിന്‍റെയും 10ാം മിനിട്ടില്‍ മച്ചൊഡയുടെയും അസിസ്റ്റിലാണ് ഡെഷോം വല കുലുക്കിയത്.
രണ്ടാം പകുതിയില്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ അഞ്ച് മിനിട്ട് മാത്രം ശേഷിക്കെ ആദംലെ ഫ്രോണ്ടെ മുംബൈക്കായി ആശ്വാസ ഗോള്‍ സ്വന്തമാക്കി. ഒഗ്‌ബെച്ചെയുടെ അസിസ്റ്റിലായിരുന്നു മുംബൈയുടെ ഗോള്‍. സീസണില്‍ മുംബൈയുടെ രണ്ടാമത്തെ മാത്രം പരാജയമാണിത്.