കേരളം

kerala

ETV Bharat / sports

പി എസ് ജി യുമായി കരാർ അവസാനിപ്പിച്ച് ആൽവസ് ; ലക്ഷ്യം പ്രീമിയർ ലീഗ്

പി എസ് ജിക്കൊപ്പം നേടിയ കിരീടങ്ങള്‍ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് താരം ക്ലബ്ബുവിടുന്ന കാര്യം പുറത്തുവിട്ടത്

ഡാനി ആല്‍വസ്

By

Published : Jun 23, 2019, 10:56 PM IST

ബ്രസീല്‍ നായകൻ ഡാനി ആല്‍വസ് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി വിട്ടു. കോപ്പ അമേരിക്കയില്‍ പെറുവിനെതിരായ മത്സരത്തിന് ശേഷമാണ് ക്ലബ്ബ് വിടുന്ന കാര്യം ആൽവസ് അറിയിച്ചത്. പി എസ് ജിക്കൊപ്പം നേടിയ കിരീടങ്ങള്‍ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് താരം ക്ലബ്ബുവിടുന്ന കാര്യം പുറത്തുവിട്ടത്. രണ്ട് വര്‍ഷം ഫ്രഞ്ച് ക്ലബ്ബിനൊപ്പം കളിച്ച ശേഷമാണ് ആല്‍വസിന്‍റെ പടിയിറക്കം.

2017-ല്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്‍റസില്‍ നിന്നാണ് താരം ഫ്രാന്‍സിലേക്കെത്തുന്നത്. ടീമിന്‍റെ പ്രതിരോധ നിരയില്‍ നിര്‍ണായക സ്ഥാനം വഹിച്ച ആല്‍വസ് രണ്ട് ഗോളും നേടിയിട്ടുണ്ട്. രണ്ട് ലീഗ് വൺ കിരീടവും ഒരു കോപ്പ ഡി ഫ്രാന്‍സ്, ട്രോഫി ഡെസ് ചാമ്പ്യന്‍സ് എന്നീ കിരീടങ്ങളും താരം നേടിയിട്ടുണ്ട്. 36 കാരനായ താരത്തിന്‍റെ പുതിയ ലക്ഷ്യം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന ചൈനീസ് ലീഗിലേക്കുള്ള താരത്തിന്‍റെ കൂടുമാറ്റ സാധ്യതകളും സജീവമായി നിലനില്‍ക്കുന്നു.

2002-ല്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യയിലൂടെ ക്ലബ്ബ് ഫുട്‌ബോളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ആല്‍വസ് 2008 മുതല്‍ 2016 വരെ ബാഴ്‌സലോണക്ക് വേണ്ടി കളിച്ചു. 247 മത്സരത്തില്‍ നിന്ന് 14 ഗോളടക്കം ബാഴ്‌സയുടെ പ്രമുഖ നേട്ടങ്ങളിലെല്ലാം ആല്‍വസ് പങ്കാളിയായി. ബ്രസീലിനുവേണ്ടി 111 മത്സരത്തില്‍ നിന്ന് എട്ട് ഗോളാണ് താരത്തിന്‍റെ സമ്പാദ്യം.

ABOUT THE AUTHOR

...view details