ബുറിറാം: കിംഗ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്‍റില്‍ ഇന്ത്യക്ക് തോല്‍വി. തായിലൻഡില്‍ നടന്ന ടൂർണമെന്‍റില്‍ കരീബിയൻ രാജ്യമായ കുറക്കാവോയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്‍റെ കീഴില്‍ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്.
കളിയുടെ ആദ്യ പകുതിയില്‍ തന്നെയാണ് മത്സരത്തിലെ നാല് ഗോളുകളും പിറന്നത്. മത്സരത്തിന്‍റെ 15ാം മിനിറ്റില്‍ മധ്യനിര താരം റോളി ബൊനെവാക്കിയയിലൂടെ കുറക്കാവോ ആദ്യ ഗോൾ നേടി. മൂന്ന് മിനിറ്റികൾക്കകം എല്‍സൺ ഹൂയിയിലൂടെ കുറക്കാവോ ലീഡുയർത്തി. 32ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ഇന്ത്യൻ നായകൻ സുനില്‍ ഛേത്രി ഇന്ത്യയുടെ ആദ്യ ഗോൾ നേടി. എന്നാല്‍ മിനിറ്റുകൾക്കകം ലിയാൻഡ്രോ ബക്കൂന കുറക്കാവോയുടെ നാലാം ഗോൾ നേടി വിജയമുറപ്പിച്ചു.