കേരളം

kerala

ETV Bharat / sports

ഇറ്റാലിയൻ ലീഗിലെ മികച്ച താരം റൊണാൾഡോ - പ്ലേയർ ഓഫ് ദി സീസൺ

ഈ സീസണിൽ യുവെന്‍റസിനായി പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് റൊണാൾഡോയെ പ്ലേയർ ഓഫ് ദി സീസണിന് അർഹനാക്കിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ

By

Published : May 19, 2019, 9:55 PM IST

ഇറ്റാലിയൻ ലീഗ് സീരി എയിലെ മികച്ച താരമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തെരഞ്ഞെടുത്തു. ഈ സീസണിൽ യുവെന്‍റസിനായി പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് റൊണാൾഡോയെ പ്ലേയർ ഓഫ് ദി സീസണിന് അർഹനാക്കിയത്. സീരി എ കിരീടം നേടാൻ യുവെന്‍റസിനെ സഹായിച്ചതും താരത്തിന്‍റെ പ്രകടനമാണ്. യുവെന്‍റസിനായി 30 മത്സരങ്ങളില്‍ നിന്ന് 22 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ 11 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഈ സീസണിലാണ് താരം സ്പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡിൽ നിന്ന് യുവെന്‍റസിലെത്തിയത്. ആദ്യ സീസണിൽ തന്നെ അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് റൊണാൾഡോ പറഞ്ഞു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും യുവെക്ക് വേണ്ടി ആറ് ഗോളുകള്‍ ക്രിസ്റ്റ്യാനോ നേടിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും സൂപ്പര്‍താര പദവി ഉയര്‍ത്തിയ ക്രിസ്റ്റ്യാനോ ഇറ്റാലിയന്‍ ലീഗിലും അത് നിലനിര്‍ത്തിയിരിക്കുകയാണ്.

ABOUT THE AUTHOR

...view details