ക്ലബ്ബ് ഫുട്ബോൾ ചരിത്രത്തിൽ 600 ഗോൾ നേടി സൂപ്പർതാരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്‍റർ മിലാനെതിരെ യുവെന്‍റസിന് സമനില നേടിക്കൊടുത്ത ഗോളോടെയായിരുന്നു റൊണാൾഡോയുടെ ക്ലബ്ബ് കരിയറിലെ 600-ാം ഗോൾ പിറന്നത്. 598 ഗോളുകളുമായി ലയണൽ മെസി തൊട്ടുപിന്നിലുണ്ട്.
600 ഗോള്‍ നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
യുവെന്‍റസ്, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്പോർടിംഗ് ലിസ്ബൺ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് റൊണാൾഡോയുടെ ഗോൾ നേട്ടം
ക്രിസ്റ്റ്യാനോ റൊണാൾഡോ
നാല് ക്ലബ്ബുകൾക്കായാണ് താരം 600 ഗോളുകൾ നേടിയത്. റയൽ മാഡ്രിഡിനായി 450 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 118, സ്പോർടിംഗ് ലിസ്ബണായി അഞ്ച്, യുവെന്‍റസിനായി 27 എന്നിങ്ങനെയാണ് റൊണാൾഡോയുടെ ഗോൾനേട്ടം. പത്ത് സീസണുകളിൽ തുടർച്ചയായി ഇരുപതോ അതിലധികമോ ലീഗ് ഗോളുകൾ എന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി.