ലിസ്‌ബന്‍: അന്താരാഷ്ട്ര ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോ. രാജ്യന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് റോണാള്‍ഡോ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്.
അയര്‍ലന്‍റിനെതിരായ ലോക കപ്പ് യോഗ്യത മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് താരത്തിന്‍റെ നേട്ടം. നിലവില്‍ 180 മത്സരങ്ങളില്‍ നിന്നും 111 ഗോളുകളാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഇതോടെ ഇറാന്‍ ഇതിഹാസം അലി ദേയയുടെ 109 ഗോളെന്ന റെക്കോഡ് പഴങ്കഥയായി. 149 മത്സരങ്ങളില്‍ നിന്നായിരുന്നു ദേയയുടെ നേട്ടം.
മലേഷ്യയുടെ മൊക്താർ ദഹാരി (142 മത്സരങ്ങളില്‍ നിന്നും 89 ഗോളുകള്‍), ഹങ്കറിയുട ഫെറെങ്ക് പുസ്‌കാസ് (85 മത്സരങ്ങളില്‍ നിന്നും 84 ഗോളുകള്‍), സാംബിയയുടെ ഗോഡ്‌ഫ്രെ (111 മത്സരങ്ങളില്‍ നിന്നും 79 ഗോളുകള്‍) എന്നിവരാണ് അന്താരാഷ്ട്ര ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.
അര്‍ജന്‍റീനന്‍ നായകന്‍ ലയണല്‍ മെസി (151 മത്സരങ്ങളില്‍ നിന്നും 76 ഗോളുകള്‍) എട്ടാം സ്ഥാനത്തും, ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി (118 മത്സരങ്ങളില്‍ നിന്നും 74 ഗോളുകള്‍) 13ാം സ്ഥാനത്തുമാണുള്ളത്.