ലണ്ടന്‍:കൊവിഡ് 19 ഭീതിയെ തുടർന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കാനിരുന്ന അഴ്‌സണല്‍- മാഞ്ചസ്റ്റര്‍ സിറ്റി മത്സരം മാറ്റിവച്ചു. പ്രീമിയർ ലീഗില്‍ ഇത് ആദ്യമായാണ് ഒരു മത്സരം വൈറസ് ഭീതിയെ തുടർന്ന് മാറ്റിവെക്കുന്നത്. ഇംഗ്ലീഷ് ക്ലബ് നോട്ടിങ്ഹാം ഫോറസ്റ്റ്, ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസ് എന്നിവയുടെ ഉടമ ആയ ഇവാന്‍കാസ് മാരിനിക്കോസിന് വൈറസ് ബാധ സ്ഥിരീകരിച്ചതാണ് അടിയന്തരമായി മത്സരം മാറ്റിവെക്കാന്‍ കാരണം.
കൊവിഡ് 19; അഴ്‌സണല്‍ -മാഞ്ചസ്റ്റര്‍ സിറ്റി മത്സരം മാറ്റിവച്ചു
ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഇത് ആദ്യമായാണ് ഒരു മത്സരം വൈറസ് ഭീതിയെ തുടർന്ന് മാറ്റിവെക്കുന്നത്.
അടുത്തിടെ നടന്ന അഴ്‌സണല്‍- ഒളിംപിയാക്കോസ് മത്സരം കാണാനായി മാരിനിക്കോസ് സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഈ സമയത്ത് മാരിനിക്കോസ് കളിക്കാരുമായി ഇടപഴകി. ഇതോടെ മുന്‍കരുതലിന്‍റെ ഭാഗമായി പ്രീമിയർ ലീഗ് മത്സരം മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരു ടീമിലെയും താരങ്ങൾ മുന്‍കരുതല്‍ നടപടി എടുത്ത് തുടങ്ങി. കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അതേസമയം പിഎസ്‌ജി താരം കിലിയന്‍ എംബാപ്പെയ്ക്ക് കൊവിഡ് 19 ഉണ്ടെന്നുള്ള വാർത്തകൾ ക്ലബ് അധികൃതർ തള്ളിക്കളഞ്ഞു. താരത്തിന് കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചു. പനിയും ചുമയും ഉള്ള സാഹചര്യത്തിലാണ് എംബാപ്പെയ്ക്ക് കൊവിഡ് 19 ടെസ്റ്റ് നടത്തിയത്. ഫ്രാന്‍സില്‍ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ പനിയും മറ്റു ലക്ഷണങ്ങളും ഉള്ളവരെയെല്ലാം ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്. എംബാപ്പെയേയും ഇത്തരത്തിലാണ് പരിശോധനക്ക് വിധേയനായത്.