ലണ്ടന്‍:കൊവിഡ് 19 ബാധയെ തുടർന്ന് കളിക്കാരോട് മുന്‍ കരുതല്‍ നടപടകൾ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബ് വോൾവ്സ്. ആരാധകർക്കൊപ്പം നിന്ന് സെല്‍ഫി എടുക്കുന്നതിനും ഓട്ടോഗ്രാഫ് നല്‍കുന്നതിനും താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തി. കളിക്കാരും ജീവനക്കാരും അനാവശ്യമായ പരിപാടികൾ ഒഴിവാക്കണമെന്നും ക്ലബ് അധികൃതർ വ്യക്തമാക്കി. ഈ തീരുമാനം ആരാധകർക്കിടയില്‍ നിരാശയുണ്ടാക്കും.എന്നാല്‍ കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നും ഇതിനെ നിസ്സാരമായി കാണരുതെന്നും ക്ലബ് അധികൃതർ കൂട്ടിച്ചേർത്തു.
കൊവിഡ് 19 ഭീതിയില്‍ വോൾവ്സ് - ഇപിഎല്‍ വാർത്ത
നേരത്തെ ഇംഗ്ലണ്ടില്‍ ആദ്യ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവിഭാഗം ജാഗ്രതാ നിർദ്ദേശം നല്‍കിയിരുന്നു
വോൾവ്സ്
നിലവില്‍ വോൾവ്സ് പ്രീമിയർ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. 28 മത്സരങ്ങളില്‍ നിന്നും 42 പോയിന്‍റാണ് വോൾവ്‌സിന് ഉള്ളത്. ലീഗിലെ അടുത്ത മത്സരത്തില്‍ വോൾവ്‌സ് ബ്രൈറ്റണെ നേരിടും. മാർച്ച് ഏഴിന് വോൾവ്‌സിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.
നേരത്തെ ഇംഗ്ലണ്ടില്‍ ആദ്യ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവിഭാഗം ജാഗ്രതാ നിർദേശം നല്‍കിയിരുന്നു. ആഗോള തലത്തില്‍ 3100 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചെന്നാണ് കണക്ക്.